ബെംഗളൂരു: രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ മുസ്ലീം സ്ത്രീകളെ ഓൺലൈൻ ലേലത്തിൽ വച്ച ബുള്ളി ബായ് കേസിൽ കസ്റ്റഡിയിലെടുത്ത 21 കാരനായ ബെംഗളൂരു വിദ്യാർത്ഥിയെ മുംബൈ പോലീസ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ പഠിക്കുന്ന രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ വിശാൽ എന്ന വിദ്യാർത്ഥിയെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത് മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇന്നലെ മുംബൈയിൽ എത്തിച്ച ഇയാളെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതിയെയും സൈബർ സെൽ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും…
Read More