ലണ്ടൻ: പ്രശസ്ത സംഗീതജ്ഞ ബോംബെ ജയശ്രീയെ മസ്തിഷ്ക രക്തസ്രാവത്തെത്തുടര്‍ന്ന് യുകെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുകെയില്‍ സംഗീത പര്യടനത്തിനായി എത്തിയ വേളയിലാണ് ജയശ്രീയുടെ ആരോഗ്യം ക്ഷയിച്ചത്. ലിവര്‍പൂള്‍ സര്‍വകലാശാലയിലെ വേദിയില്‍ കച്ചേരി അവതരിപ്പിക്കാനായി എത്തിയ ജയശ്രീ, നഗരത്തിലെ ഹോട്ടലില്‍ വിശ്രമിക്കവേ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. കഴുത്ത് വേദനയും തലകറക്കവും അനുഭവപ്പെടുന്നതായി കഴിഞ്ഞ ദിവസം രാത്രി സഹായികളെ അറിയിച്ച ഗായികയെ ഇന്ന് ഉച്ചയോടെ ഹോട്ടല്‍ മുറിക്കുള്ളില്‍ ബോധരഹിതയായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയശ്രീയെ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ജയശ്രീ ഗുരുതരാവസ്ഥ പിന്നിട്ടതായും ഇവരെ ഉടന്‍തന്നെ…
Read More