സ്കൂളിൽ ബോംബ് വച്ചതായി ഇ മെയിൽ സന്ദേശം

ബെംഗളൂരു:  ബെംഗളൂരുവില്‍ നാല് സ്കൂളുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് കാട്ടി അജ്ഞാത ഇ-മെയില്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 10.25ന് സെന്റ് വിന്‍സെന്റ് പല്ലോട്ടി സ്‌കൂള്‍, സുലേകുണ്ടെയിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍, ഇ-സിറ്റിയിലെ എബനേസര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മഹാദേവപുരയിലെ മറ്റൊരു സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഇ-മെയില്‍ ലഭിച്ചത്.   സ്കൂളുകൾക്ക് ലഭിച്ച അജ്ഞാത മെയിലില്‍, സ്കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും, സ്കൂള്‍ അധികൃതര്‍ ഇതിനെ നിസാരമായി കാണരുതെന്നുമാണ്. സ്‌കൂള്‍ അധികൃതരോട് എത്രയും വേഗം പോലീസിനെ അറിയിക്കാനും മെയിലില്‍ മുന്നറിയിപ്പ് നല്‍കുന്നു. മെയിലിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകളില്‍ പൊലീസ് കര്‍ശന പരിശോധന…

Read More

യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ മോക്ക് ഡ്രിൽ; സ്യൂട്ട്കേസ് ബോംബുകൾ’ നിർവീര്യമാക്കി.

ബെംഗളൂരു: സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടാൻ റെയിൽവേയുടെയും വിവിധ ഏജൻസികളുടെയും സജ്ജീകരണം വിലയിരുത്തുന്നതിനുള്ള 105 മിനിറ്റ് മോക്ക് ഡ്രിൽ ഇന്ന് രാവിലെ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നടന്നു. പ്ലാറ്റ്‌ഫോം ആറിന് (തുമകുരു റോഡ് പ്രവേശനം) സമീപം ട്രെയിനിനുള്ളിലായി സ്യൂട്ട്‌കേസുകളിൽ ബോംബുകൾ ഉപേക്ഷിച്ചതായും അവ നിർവീര്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുന്നതും ഉൾപ്പെടുന്നതായിരുന്നു മോക്ക് ഡ്രിൽ രംഗങ്ങൾ. പാഴ്‌സൽ ഓഫീസിന് സമീപമുള്ള മുറ്റത്ത്‌ രാവിലെ  11.30ന് ആരംഭിച്ച ഡ്രിൽ ഉച്ചയ്ക്ക് 1.15 വരെ  നീണ്ടുനിന്നു. വിവിധ സുരക്ഷാ ഏജൻസികളെ പ്രതിനിധീകരിച്ച് നൂറോളം വ്യക്തികളാണ് ഈ…

Read More
Click Here to Follow Us