വൈറൽ ആയി പറുദീസയുടെ ഇന്തോനേഷ്യൻ വേർഷൻ

മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ടിൽ പിറന്ന ഭീഷ്മ പർവം ബോക്സ്‌ ഓഫീസിൽ മികച്ച പ്രതികരണവുമായി മുന്നേറുമ്പോൾ അതിലെ പറുദീസ എന്ന പാട്ടിന്റെ ഇൻഡോനേഷ്യൻ വേർഷൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ മാറിയിരിക്കുന്നത്. ശ്രീനാഥ് ഭാസി പാടിയ പറുദീസ എന്ന പാട്ട് ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. ഈ ഗാനത്തിന്റെ ഇന്തോനേഷ്യന്‍ പതിപ്പാണ് അമല്‍ നീരദ് പങ്കുവെച്ചത്. യൂയിസ് ദേശയാന എന്ന ഗായികയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടത്.

Read More

കർണാടകയിലും ഭീഷ്മയ്ക്ക് മികച്ച കളക്ഷൻ

റിലീസ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് പല ഭാഗങ്ങളിൽ നിന്നായി ഭീഷ്മയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ കർണാടകത്തിൽ നിന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ചെന്നൈ പോലെ മലയാള സിനിമകള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്ന ഒരു നഗരമാണ് ബെംഗളൂരുവും ഈ നഗരങ്ങളിലെ മലയാളികളുടെ എണ്ണം തന്നെയാണ് ഇതിന് പ്രധാന കാരണം. ബെംഗളൂരുവിലെ മികച്ച സ്ക്രീന്‍ കൗണ്ട് കൂടാതെ മംഗളൂരിലും മൈസൂരിലും കുന്താപുരയിലുമൊക്കെ ചിത്രത്തിന് റിലീസിംഗ് സെന്‍ററുകള്‍ ഉണ്ടായിരുന്നു. ആകെ 46 റിലീസിംഗ് സെന്‍ററുകളായിരുന്നു ചിത്രത്തിന് അവിടെ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ലഭ്യമായ കണക്കുകള്‍ പ്രകാരം ഭീഷ്മ പര്‍വ്വത്തിന്…

Read More

‘പറുദീസ’ ട്രെൻഡിങ്ങിൽ ഒന്നാമത്

തിരുവനന്തപുരം : മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമ ആണ് ഭീഷ്മപർവ്വം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ഓരോ അപ്ഡേറ്റുകൾക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. രണ്ട് ദിവസം മുമ്പ് ആണ്ഭീഷ്മപർവ്വത്തിലെ ‘പറുദീസ’ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിൽ തന്നെ ട്രെൻഡിങ്ങ് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് പറുദീസ. ശ്രീനാഥ് ഭാസി ആലപിച്ച ഗാനത്തിന് വിനായക് ശശികുമാർ ആണ് വരികള്‍ എഴുതിയിരിക്കുന്നത്, സുഷിന്‍ ശ്യാം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Read More
Click Here to Follow Us