ബെംഗളൂരു : ബുധനാഴ്ച വൈകീട്ട് 5.45-ന് ചിക്കബല്ലാപ്പൂർ റൂറൽ ഡിവിഷനിലെ ഹീരേകട്ടിഗനഹള്ളിയിൽ 11 കെവി ശേഷിയുള്ള ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) വയർ മാറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് കരാർ തൊഴിലാളികൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഹവേരി സ്വദേശികളായ സഞ്ജീവ് (22), സിദ്ധപ്പ (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിഹാർ സ്വദേശി പർവേസിനെ (22) കോലാറിലെ ആർ എൽ ജലപ്പ ആശുപത്രിയിലേക്ക് മാറ്റി. 11 കെവി അഗ്രികൾച്ചറൽ ഫീഡർ കേബിൾ തുമകുരുവിലെ എം/എസ് രാജ ഇലക്ട്രിക്കൽസിലേക്ക് മാറ്റുന്നതിനുള്ള കരാർ ബെസ്കോം…
Read More