കർണാടകയിലേക്ക് പ്രവേശിക്കാൻ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് ബെൽഗവി

ബെംഗളൂരു: ഗോവയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കുന്ന വ്യക്തികൾക്ക് ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് അതിർത്തി ജില്ലയായ ബെലഗാവി ആവശ്യപ്പെട്ടു. മൂന്ന് സംസ്ഥാനങ്ങളിലും പകർച്ചവ്യാധി വ്യാപനം ഗണ്യമായി കുറഞ്ഞതിനാൽ കർണാടകയിലേക്ക് ആളുകളെ സ്വതന്ത്രമായി പ്രവേശിക്കാൻ അനുവദിക്കണമെന്ന് ജില്ലാ ഭരണകൂടം സർക്കാരിനോട് ആവശ്യപ്പെട്ടു. കൂടാതെ ഇതാവശ്യപ്പെട്ട് ഡെപ്യൂട്ടി കമ്മീഷണർ എം.ജി. ഹിരേമത് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും കോവിഡ് -19 മാനേജ്മെൻറ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സെക്രട്ടറിയുമായ തുഷാർ ഗിരിനാഥിന് ഹിരേമത്ത് കത്തയച്ചു.  

Read More
Click Here to Follow Us