ഓണാവധിക്ക് കളം പിടിക്കാന്‍ ഉറച്ചു തന്നെ കേരള ആര്‍ടിസി;10 സ്പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ചു;വരും ദിവസങ്ങളില്‍ കൂടുതല്‍ സ്പെഷ്യലുകള്‍ പ്രഖ്യാപിക്കും;സ്വകാര്യ ബസുകള്‍ക്ക് തല വച്ചുകൊടുക്കാതെ നിങ്ങളുടെ ടിക്കറ്റ്‌ ഇന്ന് തന്നെ റിസേര്‍വ് ചെയ്യുക.

ബെംഗളൂരു ∙ ഓണാവധിക്കു നാട്ടിലേക്കും തിരിച്ചുമായി കേരള ആർടിസി 10 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ സ്പെഷലുകൾ അനുവദിക്കും. നാട്ടിലേക്കു തിരക്കേറെയുള്ള ഓഗസ്റ്റ് 30, 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലും തിരുവോണത്തിനുശേഷം സെപ്റ്റംബർ അഞ്ച്, ആറ്, ഒൻപത്, 10 തീയതികളിലുമാണു സ്പെഷൽ സർവീസുകൾ. കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, ബത്തേരി, പയ്യന്നൂർ, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സ്പെഷലുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയിൽ ഏഴെണ്ണത്തിലെ റിസർവേഷൻ ഇന്നലെ ആരംഭിച്ചു. ശേഷിച്ച ബസുകളിൽ ഇന്നുമുതൽ ടിക്കറ്റെടുക്കാം. ഈ സ്പെഷലുകളിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ചു കൂടുതൽ സ്പെഷലുകൾ രണ്ടാംഘട്ടത്തിൽ പ്രഖ്യാപിക്കും.…

Read More
Click Here to Follow Us