ബെംഗളൂരു: എയർ ഏഷ്യ വിമാനത്തിന്റെ ടയറുകളിൽ ഒന്ന് പൊട്ടിയതിനെ തുടർന്ന് സർവീസ് നിർത്തിവച്ചു. ഞായറാഴ്ച ബെംഗളൂരുവിൽ നിന്ന് പൂനെയിലേക്ക് യാത്ര തിരിച്ച വിമാനത്തിന്റെ ടയറാണ് പൊട്ടിയ നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് പൂനെയിൽ വിമാനമിറങ്ങിയിരുന്നു. എന്നാൽ ബെംഗളൂരു വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് ടയറിൻറെ കഷണങ്ങൾ ലഭിച്ചു. ഇതിനിടെ പൂനെയിലെത്തിയ വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മൂന്നാം നമ്പർ ടയറിൻറെ വശത്തായി പൊട്ടൽ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് വിമാനത്തിന്റെ തുടർന്നുള്ള സർവീസുകൾ നിർത്തിവയ്ക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ ഉത്തരവിടുകയായിരുന്നു.
Read More