ബെംഗളൂരു: കൊറോണ പ്രതിസന്ധിയുടെ 2 വർഷങ്ങൾക്ക് ശേഷം ലാൽബാഗിൽ പുഷ്പമേള തിരിച്ചെത്തുന്നു. ഇക്കൊല്ലത്തെ മേള സ്വാതന്ത്ര്യ ദിനാഘോഭാഗമായി ഓഗസ്റ്റ് 5 മുതൽ 15 വരെ നടത്താനാണ് തീരുമാനമെന്ന് മൈസൂരു ഉദ്യാന കലാസംഘ ഡയറക്ടർ എം കുപ്പുസ്വാമി അറിയിച്ചു. അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിനും അദ്ദേഹത്തിന്റെ അച്ഛൻ രാജ്കുമാറിനും ഉള്ള സമർപ്പണമാണ് ഇത്തവണത്തെ പുഷ്പമേളയെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി പൂക്കൾ ഉപയോഗിച്ച് ഇരുവരുടെയും ചിത്രങ്ങൾ നിർമിക്കുന്ന പ്രവർത്തനം നടക്കുകയാണ്. കഴിഞ്ഞ തവണ മുതിർന്നവരുടെ ടിക്കറ്റ് 70 രൂപയായിരുന്നു. ഇത് 80 രൂപയിലേക്ക് ഉയർത്താനും…
Read More