ബെംഗളൂരു: ഏറ്റവും പുതിയ സ്വച്ഛ് സർവേക്ഷൻ റാങ്കിങ്ങിൽ 37-ാം സ്ഥാനത്തുനിന്നും 28-ാം സ്ഥാനത്തേക്കാണ് നഗരത്തിന് സ്ഥാനക്കയറ്റം ലഭിച്ചത്. ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള 48 നഗരങ്ങളുടെ പട്ടികയിൽ ഒമ്പത് സ്ഥാനങ്ങൾ ഉയർന്ന് ബെംഗളൂരു ശനിയാഴ്ച ‘വേഗതയുള്ള മെഗാസിറ്റി’ അവാർഡ് കരസ്ഥമാക്കി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നൽകുന്ന പുരസ്‌കാരമാണ് സ്വന്തമാക്കിയത്. എന്നാൽ മാലിന്യമുക്ത നഗരത്തിന്റെ റേറ്റിംഗിൽ ബിബിഎംപി ഒരു പോയിന്റ് പോലും നേടിയില്ല എന്നതാണ് ശ്രദ്ധേയം. ദേശീയ തലത്തിൽ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ബെംഗളൂരു നിരവധി പരിപാടികൾ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം 6,000 പോയിന്റിൽ 2,656.82…
Read More