ചോദ്യപേപ്പര്‍ ചോര്‍ച്ച: വാര്‍ത്ത നിഷേധിച്ച് സി.ബി.എസ്.ഇ.

ന്യൂഡല്‍ഹി: 12 ാം ക്ലാസ്സിലെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പ്രചരിക്കുന്ന വാര്‍ത്ത സി.ബി.എസ്.ഇ നിഷേധിച്ചു. സി.ബി.എസ്.ഇ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ പരീക്ഷ കേന്ദ്രങ്ങളില്‍ ചോദ്യ പേപ്പര്‍ മുദ്രവച്ച നിലയില്‍ തന്നെയാണ് കണ്ടെത്തിയത് എന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. രാവിലെ മുതലാണ് അക്കൗണ്ടന്‍സിയുടെ ഒരു ചോദ്യപേപ്പര്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിച്ചു തുടങ്ങിയത്. ന്യൂഡല്‍ഹിയിലെ രോഹിണി എന്ന സ്ഥലത്തുനിന്നുമാണ് ഈ സന്ദേശം പ്രചരിച്ചു തുടങ്ങിയത്. സംഭാവത്തെ തുടര്‍ന്ന് സി.ബി.എസ്.സി ബോര്‍ഡ് അടിയന്തിര യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന് ശേഷമാണ് സി.ബി.എസ്.സി ഇക്കാര്യം വ്യക്തമാക്കിയത്.

Read More
Click Here to Follow Us