‘ന്നാ താൻ കേസ് കൊട് ‘ വിവാദത്തിൽ പതറാതെ തിയേറ്ററുകളിൽ, പ്രതികരണവുമായി ചാക്കോച്ചൻ

കുഞ്ചാക്കോ ബോബന്‍, ഗായത്രി ശങ്കര്‍ എന്നിവര്‍ നായകനും നായികയുമായി എത്തുന്ന ചിത്രം ‘ന്നാ താൻ കേസ് കൊട്’ വിവാദങ്ങൾക്ക് നടുവിലും പതറാതെ തിയേറ്ററിൽ. പയ്യന്നൂരുകാരനായ രതീഷ് ബാലകൃഷ്ണപ്പൊതുവാളാണ് സിനിമ സംവിധാനം ചെയ്തത്. അണിയറയിലും മുന്നണിയിലും ഉള്ളവരില്‍ ഏറിയ പങ്കും കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാരാണ്. കാസര്‍കോടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം ചീമേനി, കയ്യൂര്‍, മയ്യിച്ച, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ ഭാഗങ്ങളിലാണ് നടന്നത്. സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളിൽ വന്ന പരസ്യം വലിയ ശ്രദ്ധ…

Read More
Click Here to Follow Us