ബെംഗളൂരു : മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ബെംഗളൂരു തിമ്മഭോബിപാളയ സ്വദേശി പ്രദീപ് ശിവലിംഗയ്യയാണ് (41) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് ചേതനെ (30) മാദനായകനഹള്ളി പോലീസ് അറസ്റ്റു ചെയ്തു. ഡിസംബർ 17-നാണ് പ്രദീപിനെ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ചേതൻ രണ്ടുമാസത്തോളമായി പ്രദീപിന്റെ വീട്ടിലായിരുന്നു താമസം. ഇരുവരും മദ്യപിക്കുക പതിവായിരുന്നു. മദ്യപിക്കുമ്പോൾ പ്രദീപ് വീട്ടിനകത്ത് മൂത്രമൊഴിക്കുന്നതിനെ ചേതൻ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കൊല നടത്തിയശേഷം ചേതൻ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടു. സേലത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
Read MoreNews
സ്കൈപ്പ് വഴി കോൾ; ഡിജിറ്റല്‍ അറസ്റ്റിലൂടെ യുവാവിന് നഷ്ടമായത് 11.8 കോടി
ബെംഗളൂരു: സിം കാർഡ് നിയമ വിരുദ്ധമായി ഉപയോഗിച്ചെന്ന് പറഞ്ഞ് സ്കൈപ്പിലൂടെ കോൾ. ഡിജിറ്റല്‍ അറസ്റ്റിലൂടെ ബെംഗളൂരുവിലെ സോഫ്റ്റ്വെയർ എൻജിനീയർക്ക് നഷ്ടമായത് 11.8 കോടി രൂപ. 39-കാരനായ എൻജിനീയറെ നവംബർ 11-നാണ് തട്ടിപ്പുകാർ വിളിച്ചത്. ട്രായിയിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് തട്ടിപ്പുകാർ എൻജിനീയറെ വിളിച്ചത്. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന സിം കാർഡ് നിയമവിരുദ്ധമായ പരസ്യങ്ങള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കാനും ഉപയോഗിച്ചിട്ടുണ്ടെന്ന് തട്ടിപ്പുകാരൻ എൻജിനീയറെ ധരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മുംബൈയിലെ കൊളാബ സൈബർ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. ഇതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥനാണെന്ന…
Read Moreബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
മൈസൂരു : ശിവമോഗയിൽനടന്ന ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കഴിഞ്ഞദിവസം രാത്രി ശിവമോഗ സാഗർ റോഡിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് ഒരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല യുവാക്കളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു.
Read Moreനാട്ടിലേക്ക് ഇന്നും സ്പെഷ്യൽ ട്രെയിൻ ; വിശദാംശങ്ങൾ വായിക്കാം
ബെംഗളൂരു: അവധിക്കാല തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നും നാട്ടിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി അനുവദിച്ചു. ബയ്യപ്പനഹള്ളി ടെർമിനൽ – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ഇന്ന് സർവീസ് നടത്തും. നാളെ ഉച്ചയോടെയാണ് മടക്കയാത്ര. ഇരു റൂട്ടിലും ഓരോ സർവീസുകളാണ് ഉള്ളത്. ഇന്ന് വൈകുന്നേരം 3.50 ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് നാളെ രാവിലെ 10.05 ന് തിരുവനന്തപുരം നോർത്തിലെത്തും. ബെംഗളൂരുവിൽ നിന്ന് കെആർപുരം, ബംഗാർപേട്ട് എന്നിവിടങ്ങളിൽ നിർത്തും. സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ,എറണാകുളം, കോട്ടയം, തിരുവല്ല, ചിങ്ങവനം, ചെങ്ങന്നൂർ,മാവേലിക്കര, കായംകുളം,…
Read Moreസിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 9 അയ്യപ്പ ഭക്തർക്ക് ഗുരുതര പരിക്ക്
ബെംഗളൂരു : ഹുബ്ബള്ളി സായിഗനറിലെ ശിവക്ഷേത്രത്തിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒൻപത് അയ്യപ്പഭക്തർക്ക് ഗുരുതരമായി പൊള്ളലേറ്റു. പൊള്ളലേറ്റവരെ ഹുബ്ബള്ളിയിലെ ‘കിംസ്’ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാചകവാതക സിലിൻഡർ ഉപയോഗിച്ച് ഭക്ഷണം പാകംചെയ്ത് കഴിച്ചശേഷം ക്ഷേത്രത്തിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന അയ്യപ്പഭക്തരാണ് അപകടത്തിൽപെട്ടത്. സിലിൻഡർ ശരിയായ രീതിയിൽ അടയ്ക്കാത്തതിനെത്തുടർന്ന് വാതകം ചോർന്നതാവാം അപകടകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ശബരിമലയാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഇവർ അപകടത്തിൽപെട്ടത്. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ നന്ദഗവിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Read Moreമാട്രിമോണിയല്‍ സൈറ്റ് വഴി യുവതിയുടെ തട്ടിപ്പ്; , മൂന്ന് സമ്പന്നരെ വിവാഹം കഴിച്ച് തട്ടിയത് 1.25 കോടി
ഡല്‍ഹി: പത്തുവര്‍ഷത്തിലേറെയായി നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് ഒത്തുതീര്‍പ്പിന്റെ പേരില്‍ അവരില്‍ നിന്ന് 1.25 കോടി രൂപ തട്ടിയെടുത്ത യുവതി പിടിയില്‍. ഉത്തരാഖണ്ഡ് സ്വദേശിനിയായ സീമ എന്ന നിക്കി ആണ് പിടിയിലായത്. 2013 ല്‍ ആഗ്രയില്‍ നിന്നുള്ള ഒരു ബിസിനസുകാരനെയാണ് സീമ ആദ്യമായി വിവാഹം ചെയ്തത്. കുറച്ചു കാലത്തിനുശേഷം സീമ ആ ബിസിനസുകാരന്റെ കുടുംബത്തിനെതിരെ കേസ് കൊടുക്കുകയും ഒത്തുതീര്‍പ്പായി 75 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. 2017ല്‍ ഗുരുഗ്രാമില്‍ നിന്നുള്ള ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയറെയാണ് സീമ പിന്നീട് വിവാഹം ചെയ്തത്. ആ യുവാവുമായി വേര്‍പിരിഞ്ഞ…
Read Moreഅനധികൃത മദ്യവില്പന ; 15 വർഷത്തിന് ശേഷം ഒളുവിൽപോയ തൃശൂർ സ്വദേശി അറസ്റ്റിൽ
ഗോവയില്‍നിന്ന് അനധികൃതമായി മദ്യം എത്തിച്ച് ഉഡുപ്പിയില്‍ വിറ്റ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി 15 വർഷത്തോളം ഒളിവില്‍ കഴിയുകയായിരുന്ന മലയാളിയെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ചാലക്കുടിയിലെ ദയാനന്ദിനെയാണ് (56) ഉഡുപ്പി സി.ഇ.എൻ. പോലീസ് ചാലക്കുടിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ഗോവൻ നിർമിത വിദേശമദ്യം ഉഡുപ്പിയിലെത്തിച്ച് വിറ്റിരുന്ന ദയാനന്ദിനെ 2009-ലാണ് സി.ഇ.എൻ. പോലീസ് ഇന്ദ്രാലി റെയില്‍വേ സ്റ്റേഷനില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഉപാധികളോടെ ജാമ്യം ലഭിച്ച ഇയാള്‍ പിന്നീട് കോടതിയില്‍ ഹാജരാകാതെ കേരളത്തിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. വീണ്ടും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്ന് പോലീസ്…
Read Moreവെറും 20 രൂപ കുർക്കുറെയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പട്ടണം വിട്ടത് 25 പേർ
ബെംഗളൂരു : ! ദാവൻഗെരെയിലെ ചന്നഗിരി താലൂക്കിലെ ഹൊന്നേബാഗി ഗ്രാമത്തിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ വഴക്കിൽ പത്തിലധികം പേർക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴക്കിൻ്റെ ദൃശ്യം സിസി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. . ആതിഫ് ഉള്ള എന്ന വ്യക്തി ഹൊന്നേബാഗി ഗ്രാമത്തിൽ പലചരക്ക് കട നടത്തുകയാണ്. ഇതേ കടയിൽ നിന്നാണ് സദ്ദാമിൻ്റെ മക്കൾ കുർക്കുറെ വാങ്ങിയത്. എന്നാൽ, കുർകുറെ കാലാവധി കഴിഞ്ഞതിനാൽ മറ്റൊരു കുർകുറെ നൽകണമെന്ന് സദ്ദാമിൻ്റെ കുടുംബം ആവശ്യപ്പെട്ടിട്ടു. പിന്നീട് വാക്ക് തർക്കം വളർന്ന് ഇരു കുടുംബങ്ങളും തമ്മിൽ വഴക്കായി. ബഹളം അവിടെ അവസാനിച്ചില്ല.…
Read Moreനഗരത്തിലെ പെട്ടിക്കടകൾ പോലും ഓൺലൈൻ പേയ്മെന്റിലേക്ക് തിരിഞ്ഞു; ബിഎംടിസി മാത്രം അടുക്കുന്നില്ല
ബെംഗളൂരു: ടിക്കറ്റെടുക്കാൻ യുപിഐ പേയ്മെന്റ് അനുവദിക്കുമെന്ന ബിഎംടിസി പ്രഖ്യാപനം നടപ്പിലാകുന്നില്ലെന്ന് പരാതി. മിക്ക കണ്ടക്ടർമാരും ഇതിനു മടിക്കുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. 6500 ബിഎംടിസി ബസുകളാണ് നഗരത്തിൽ സർവീസ് നടത്തുന്നത്. ഇതിൽ 3000 ബസുകളിൽ യുപിഐ പേയ്മെന്റ് നടപ്പിലാക്കിയെന്നാണ് ബിഎംടിസി പ്രഖ്യാപിച്ചത്.എന്നാൽ തിരക്കേറിയ സമയങ്ങളിൽ കൃത്യമായ പേയ്മെന്റ് നടത്തിയോയെന്നു പരിശോധിക്കുക സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാർ ഇതിനെ എതിർക്കുന്നത്. അതിനാൽ ഓർഡിനറി ബസുകളിൽ ഇതു നടപ്പിലാക്കാനാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ യുപിഎ പേയ്മെന്റ് വ്യാപകമാക്കിയാൽ ഭൂരിഭാഗം യാത്രക്കാരും ഇതിലേക്കു മാറുമെന്നും ചില്ലറ പ്രശ്നം പരിഹരിക്കാമെന്നും മറുവാദവും ഉയരുന്നു.…
Read Moreടിവി റിമോട്ട് നൽകാത്തതിന് മുത്തശ്ശി ശകാരിച്ചതിന് പെൺകുട്ടി ആത്മഹത്യ ചെയ്തു
ബെംഗളൂരു : ടിവി റിമോട്ട് നൽകാത്തതിന് മുത്തശ്ശി ശകാരിച്ചതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തു. ഷിമോഗ നഗരത്തിലെ സുലേബൈലിൽ ആണ് സംഭവം. അമ്മൂമ്മയുടെ ശാസനയിൽ സഹന(16) ആണ് ആത്മഹത്യ ചെയ്തത്. ആദ്യം രണ്ട് കുട്ടികൾ ടിവി റിമോട്ടിന് വേണ്ടി വഴക്കിട്ടു. ഇതുകാരണം മുത്തശ്ശി വന്ന് കൊച്ചുമകളെ ശകാരിച്ചു റിമോട്ട് വാങ്ങിയെടുക്കാൻ ശ്രമിച്ചു . ഇതിൽ മനംനൊന്ത് ചെറുമകൾ സഹന എലിവിഷം കഴിക്കുകയായിരുന്നു. ഭദ്രാവതി താലൂക്കിലെ കള്ളിഹാൾ സ്വദേശിനിയായ സഹന എന്ന പെൺകുട്ടി മുത്തശ്ശിയുടെ വീട്ടിൽ പഠിക്കുകയായിരുന്നു. സംഭവത്തിൽ തുംഗനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ…
Read More