ബെംഗളൂരുവിൽ യുവാവ് കൊല്ലപ്പെട്ടത് ഭാഷയുടെ പേരിലല്ല ; സിഐഡി കുറ്റപത്രം

ബെംഗളൂരു: വാക്കേറ്റത്തിനും തുറിച്ചുനോട്ടത്തിനും ശേഷം പൊട്ടിപ്പുറപ്പെട്ട തെരുവ് തർക്കത്തിന്റെ പേരിൽ ഏപ്രിലിൽ ബെംഗളൂരുവിൽ 22 വയസ്സുള്ള ആൺകുട്ടി കൊല്ലപ്പെട്ടതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

ഉറുദു അറിയാത്തതിനാലാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ആരോപിച്ചതോടെ കൊലപാതകം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കൊലപാതകത്തിൽ ഉറുദു ഭാഷയുമായി ബന്ധമില്ലെന്ന് കർണാടക പോലീസ് പ്രസിദ്ധീകരിച്ച വസ്തുതാ പരിശോധനയ്ക്ക് ശേഷം അദ്ദേഹം പിന്നീട് മൊഴി പിൻവലിചിരുന്നു.

  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!

ജൂൺ 30 ന് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഏപ്രിൽ 5 ന് മൈസൂരു റോഡിൽ വെച്ച് ബെംഗളൂരു ജയ്ഭീം നഗർ സ്വദേശി ചന്ദ്രു വി കൊല്ലപ്പെട്ട സംഭവം രാത്രി 2.15 ന് ചന്ദ്രുവും സുഹൃത്തും ചമ്രാജ്പേട്ടിൽ ഒരു ചിക്കൻ റോൾ കഴിക്കാൻ പുറപ്പെട്ടു എന്നാല് ഭക്ഷണശാല അടച്ചിട്ടിരുന്നു. തുടർന്ന് സമീപത്തെ ബേക്കറിയിൽ നിർത്തിയ ഇവർ കുറച്ച് ചെറുപ്പക്കാരുമായി വാക്ക് തർക്കത്തിൽ എർപ്പെടുകയും തർക്കം പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തു  എന്ന്കുറ്റപത്രത്തിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടിക്കാലത്തിന്റെ മധുരസ്മരണകളുമായി 'പുട്ടാണി എക്സ്പ്രസ്': ആറ് പതിറ്റാണ്ടുകൾ പിന്നിട്ട് കബ്ബൺ പാർക്കിലെ അത്ഭുതയാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; 22-കാരൻ പിടിയിൽ
[masterslider id="10"]

Related posts