ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 17കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ വെടിയേറ്റ് മരിച്ചു. ഇസ്ലാമാബാദിലെ വീട്ടിൽ വെച്ച് ആണ് സനാ യൂസഫ് എന്ന പെൺകുട്ടി വെടിയേറ്റ് മരിച്ചത് എന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 4 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള അപ്പർ ചിത്രലിൽ നിന്നുള്ള അറിയപ്പെടുന്ന കണ്ടന്റ് ക്രിയേറ്ററ്‍ ആണ് സന. ഇവരെ വീട്ടിൽ സന്ദർശിക്കാനെത്തിയ ബന്ധുവാണ് വെടിവെച്ച് കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് ശേഷം ഇയാൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും പൊലീസ് തിരച്ചിൽ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളിൽ പറയുന്നു. പാകിസ്ഥാനിൽ വ്യാപകമായുള്ള ‘ദുരഭിമാന കൊല’ ഉൾപ്പെടെയുള്ള…
Read MoreCategory: WORLD
മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചു; ഭയന്നോടി വിനോദസഞ്ചാരികൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഇറ്റലി : ഇറ്റലിയിൽ സ്ഥിതി ചെയ്യുന്നതും, യൂറോപ്പിലെ സജീവമായതുമായ അഗ്നിപർവതം മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചു. സ്ഫോടനം കഴിഞ്ഞ് നിമിഷങ്ങൾക്കകം ആകാശത്തേക്ക് ചാരവും, പുകപടലങ്ങലും ഉയർന്നു. സംഭവത്തെ തുടർന്ന് വിനോദസഞ്ചാരികൾ മലയുടെ താഴ്വരയിലേക്ക് ഓടിപ്പോകുന്ന ഭയാനക വീഡിയോകളും ഇതിനോടകം പുറത്ത് വന്നു. സ്ഫോടനത്തിൻ്റെ ഭയാനക ദൃശ്യങ്ങൾ പകർത്തിയത് സഞ്ചാരികളിൽ ചിലരാണ്. മൗണ്ട് എറ്റ്നയുടെ സ്ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
Read Moreസിന്ധു നദീജല കരാർ മരവിപ്പിച്ചത് ഓർക്കാപ്പുറത്ത് അടികിട്ടിയത് പോലെ ; വെള്ളത്തിനായി വലഞ്ഞ് പാക്കിസ്ഥാൻ
പാക്കിസ്ഥാൻ : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധൂ നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിൻ്റെ ഫലമായി രൂക്ഷമായ ജലക്ഷാമത്തെ അഭിമുഖീകരിച്ച് പാക്കിസ്ഥാൻ. കടുത്ത വേനലിൽ സിന്ധു, ഝലം, ചിനാബ് നദികളിൽനിന്നുള്ള വെള്ളത്തിൻ്റെ അളവ് കുറഞ്ഞതിനൊപ്പം ഇന്ത്യയിൽനിന്ന് ഉദ്ഭവിക്കുന്ന നദികളിൽ നിന്നുള്ള ജലവും ഇല്ലാതായതോടെ കൃഷി ചെയ്യനാവാതെ ബുദ്ധിമുട്ടുകയാണ് ജനം. സിന്ധൂ നദീജല കരാർ മരവിപ്പിച്ചതോടെ, ഇന്ത്യയിൽനിന്ന് ഒഴുകിയിരുന്ന നദികളിൽനിന്നുമുള്ള ജലത്തിന്റെ ലഭ്യതയും പൂർണമായി ഇല്ലാതായി. സിന്ധുനദിയിലെ ടർബെല ഡാമിലും, ഝലം നദിയിലെ മംഗ്ല ഡാമിലും ജലം കാര്യമായ തരത്തിൽ കുറഞ്ഞതായും പാകിസ്താൻ സർക്കാർ പുറത്തുവിട്ട രേഖകളിൽ…
Read Moreഅമേരിക്കയിൽ ആൾക്കൂട്ടത്തിന് നേരെ തീയിട്ടു; അക്രമി പിടിയിൽ
അമേരിക്കയിലെ കൊളറാഡോയിൽ ആൾക്കൂട്ടത്തിന് നേരെ ആക്രമണം. ബൗൾഡറിലെ മാളിൽ അക്രമി ആളുകൾക്ക് നേരെ തീയിടുകയായിരുന്നു. അക്രമി പിടിയിലായി. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പരിപാടി നടന്ന ഉടനാണ് ആക്രമണമെന്ന് സൂചന. സംഭവത്തിൽ അന്വേഷണം നടക്കുന്നു. പരുക്കേറ്റ പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച ഉച്ചയ്ക്ക് 1:30 നാണ് അക്രമണം നടന്നത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹമാസിന്റെ കൈവശമുള്ള ഇസ്രയേൽ ബന്ദികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാർച്ചിനിടെയാണ് ആക്രമണം നടന്നത്. പ്രദേശം പൊലീസ് ഒഴിപ്പിച്ചു. ഭീകരാക്രമണത്തിന് സമാനമായ ആക്രമണമാണ് നടന്നതെന്ന് എഫ്ബിഐ ഡയറക്ടർ പ്രതികരിച്ചു. ഗുരുതരമായ പരിക്കുകളോടെ…
Read Moreകണ്ണിനും, തൊലിക്കും വേണ്ടി മകളെ വിറ്റു; ദക്ഷിണാഫ്രിക്കൻ യുവതിക്കും കാമുകനും ജീവപര്യന്തം തടവ്
ജോഹന്നാസ് ബർഗ്: മകളെ മനുഷ്യക്കടത്ത്കാർക്ക് വിൽപ്പന നടത്തിയ ദക്ഷിണാഫ്രിക്കൻ യുവതിക്കും കാമുകനും ജീവപര്യന്തം തടവ് വിധിച്ച് കോടതി. ആറുവയസുകാരിയായ ജോഷ്ലിൻ സ്മിത്തിനെ കെല്ലി സ്മിത്തും കാമുകനായ ജാക്വിൻ അപ്പോളിസും ചേർന്ന് പാരമ്പര്യ വൈദ്യനാണ് വിൽക്കുകയായിരുന്നു. എട്ട് ആഴ്ച നീണ്ടുനിന്ന വിചാരണക്കൊടുവിൽ രണ്ടുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. പ്രതികൾക്ക് പ്രത്യേകിച്ചും കുട്ടിയുടെ അമ്മയ്ക്ക് വിചാരണക്കിടെ ഒരു തരത്തിലുള്ള കുറ്റബോധവും ഇല്ലായിരുന്നെന്നും കോടതി നിരീക്ഷിച്ചു. കുട്ടിയുടെ ശരീര ഭാഗങ്ങൾ ഉപയോഗിക്കാനാണ് വൈദ്യൻ വാങ്ങിയത്. 20,000 ദക്ഷിണാഫ്രിക്കൻ കറൻസി (അതായത് 1,100 ഡോളറിനായിരുന്നു) വിൽപ്പന…
Read Moreപാകിസ്ഥാനിൽ ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; പത്ത് മരണം
കറാച്ചി: പാക്കിസ്ഥാൻ – മധ്യ, വടക്കൻ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പത്ത് പേർ മരിച്ചതായും 43 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ശക്തമായ കാറ്റിലും ഇടിമിന്നലിലുമായി വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. പാക് അധീന കശ്‍മീരിൽ നാല് സ്ത്രീകളുൾപ്പെടെ അഞ്ച് പേരും, വടക്ക് പടിഞ്ഞാറിലെ ഖൈബർ പഖ്തുൻഖ്വയിൽ മൂന്ന് പേരും പാക് അധീന പഞ്ചാബിൽ രണ്ടുപേർ മരിച്ചതായും ഒരാളെ കാണുന്നില്ലെന്നും പാക്കിസ്ഥാൻ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. നിലവിൽ മസ്ജിദ് ഉൾപ്പെടെ 12 വീടുകൾ തകർന്നതായി പാക് അധീന കശ്‍മീരിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ഹാറൂൺ റഷീദ് വ്യക്തമാക്കി.…
Read Moreപ്രണയത്തിൽ നിന്ന് പിന്മാറി യുവാവ്; പിന്നാലെ പതിനായിരം അടി ഉയരത്തിൽ നിന്ന് ചാടി യുവതി, ദാരുണാന്ത്യം
ലണ്ടൻ : പ്രണയം തകർന്നു പിന്നാലെ 10,000 അടി ഉയരത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്ത് സ്‌കൈ ഡൈവറായ യുവതി. ഇംഗ്ലണ്ടിലെ ഡര്‍ഹാം കൗണ്ടിയിലെ ഷോട്ടണ്‍ കോളിയറിലാണ് സംഭവം. 32-കാരിയായ ജേഡ് ഡാമറല്‍ എന്ന യുവതിയാണ് മരിച്ചത്. സ്‌കൈ ഡൈവിങ്ങില്‍ വിദഗ്ധയായ ജേഡ് താഴേയ്ക്ക് ചാടിയശേഷം തൻ്റെ പാരച്യൂട്ട് മനഃപൂര്‍വം തുറക്കാതിരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ജേഡിൻ്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു ജേഡ്. സ്‌കൈ ഡൈവിങ്ങില്‍ വിദഗ്‌ധയാണ്. ജേഡ് നാനൂറിലേറെ…
Read Moreഇന്ത്യക്കാർക്ക് ഉൾപ്പെടെ തിരിച്ചടി; വിദ്യാർത്ഥികൾക്കുള്ള വിസ ഇന്റർവ്യൂകൾ നിർത്തി യു.എസ്
വാഷിങ്ടൺ: വിദേശവിദ്യാർഥികൾക്കുള്ള വിസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് യു.എസ്. അപേക്ഷകരുടെ സമൂഹമാധ്യമ പ്രൊഫൈലുകൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് വിസ അഭിമുഖങ്ങൾ യു.എസ് താൽക്കാലികമായി നിർത്തിവെക്കുന്നുവെന്നാണ് റിപ്പോർട്ട്. അതെസമയം നിലവിൽ വിസ അപ്പോയിൻമെന്റ് ലഭിച്ചവർക്ക് പുതിയ നിയന്ത്രണം ബാധകമാവില്ലെന്നും അവർക്ക് നിശ്ചയിച്ച തീയതിൽ തന്നെ അഭിമുഖത്തിൽ പങ്കെടുക്കാമെന്നും യു.എസ് വ്യക്തമാക്കി. വിസ അപേക്ഷകരുടെ സമൂഹമാധ്യമ പ്രൊഫൈലുകളിൽ പരിശോധന നടത്താൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നീക്കം ശക്തമാകുന്നതിനിടെ വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യു.എസ് ഭരണകൂടം. സ്ഥാപനത്തിൽ…
Read More15 ശതമാനം ശമ്പള വർധന ആവശ്യപ്പെട്ട് യുവതി, നടപ്പില്ലെന്ന് ഉറപ്പിച്ച് കമ്പനി; പിന്നെ നടന്നത് ചരിത്രം
ന്യൂയോർക് : ജോലി സ്ഥലങ്ങളിൽ ജീവനക്കാർ ശമ്പള വർധന ആവശ്യപ്പെടുന്നതും, കമ്പനി ഇത്തരം ആവശ്യങ്ങൾ നിരസിക്കുന്നതും സാധാരണ വാർത്തയല്ല, എന്നാൽ അതിൽ നിന്നെല്ലാം അൽപ്പം വ്യത്യസ്തമായൊരു വാർത്തയാണിപ്പോൾ ന്യൂയോർക്കിൽ നിന്നും പുറത്ത് വരുന്നത്. താൻ ചെയ്യുന്ന ജോലിക്ക് 15 ശതമാനം ശമ്പള വർധന ആവശ്യപ്പെട്ടൊരു യുവതി. എന്നാൽ ആവശ്യം കേട്ടതും കമ്പനി നിരസിച്ചു. പിന്നാലെ രാജിവെക്കുകയും ചെയ്തു. പിന്നീട് നടന്നത് ട്വിസ്റ്റ് എന്ന് പറഞ്ഞാൽ പോര ചരിത്രം. കമ്പനിയിൽ തൻ്റെ ജോലികൾ പൂർണ ഉത്തരവാദിത്വത്തോടെ ചെയ്യുന്ന യുവതിക്ക് പകരമായി ഒരാളെ കണ്ടത്താൻ കഴിഞ്ഞില്ല. ഒടുവിൽ…
Read Moreകർണാടകയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് അമേരിക്കൻ പ്രസിഡന്റ് വീഡിയോ ഉപയോഗിച്ച്
ബംഗളൂരു: കർണാടകയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പേരിൽ തട്ടിപ്പ്. തട്ടിപ്പിനിരയായ ആളുകൾ പൊലീസിനെ വിവരമറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബംഗളൂരു, തുമക്കുരു, മംഗളൂരു, ഹവേരി എന്നിവിടങ്ങളിലാണ് തട്ടിപ്പ് നടന്നത്. ഡോണാൾഡ് ട്രംപിൻ്റെ പേരിനോട് സാമ്യമുള്ള ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ട്രംപിൻ്റെ എ.ഐ വിഡിയോ ഉപയോഗിച്ച് ചില മാർക്കറ്റിങ് കമ്പനികൾ നിക്ഷേപം നടത്താൻ സുരക്ഷിതമാണെന്ന് പറയിപ്പിക്കുന്ന തരത്തിലായിരുന്നു തട്ടിപ്പുകൾ. ഈ വിഡിയോ വിശ്വസിച്ച് പലരും വിവിധ മാർക്കറ്റിങ് കമ്പനികളിൽ നിക്ഷേപം നടത്തുകയും പണം നഷ്ടപ്പെടുകയും ചെയ്‌തു .വൻ റിട്ടേൺ വാഗ്ദാനം ചെയ്താണ്…
Read More