കഴുത്തറുത്ത നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവ ഡോക്ടർ മരിച്ചു 

പാറശാല: കഴുത്തറുത്ത നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു . നെയ്യാറ്റിന്‍കര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവർ ദന്ത ഡോക്ടറാണ്. കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സൗമ്യയെ ഭര്‍ത്താവ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവസമയത്ത് സൗമ്യയും ഭര്‍ത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആശുപത്രിയില്‍ വെച്ചാണ് സൗമ്യയുടെ മരണം സ്ഥിരീകരിച്ചത്. നാലുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെ മാനസികസംഘര്‍ഷം സൗമ്യയെ അലട്ടിയിരുന്നാതായി പറയപ്പെടുന്നു സൂചന. സംഭവത്തില്‍…

Read More

12 കാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ 

കണ്ണൂർ: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പുളിമ്പറമ്പിലെ ആരംഭൻ സ്നേഹ മെർലിൻ (23) ആണ് പിടിയിലായത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ 12കാരിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സി.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. അത് പരിശോധിച്ചപ്പോഴാണ് സംശയം ഉയർന്നത്. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു. ചൈല്‍ഡ്ലൈൻ അധികൃതർ നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡനം നടന്നത് സ്ഥിരീകരിച്ചത്. തുടർന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിക്ക്…

Read More

ഏഴാം നിലയിൽ നിന്ന് വീണ് 7 വയസുകാരന് ദാരുണാന്ത്യം 

കോഴിക്കോട്: ഏഴാം നിലയില്‍ നിന്ന് വീണ് ഏഴ് വയസുകാരൻ മരിച്ചു. രണ്ടാം ക്ലാസ്സ് വിദ്യാർഥി ഇവാൻ ഹൈബല്‍ ആണ് മരിച്ചത്. കോഴിക്കോട് ഇരിങ്ങല്ലൂർ ലാൻഡ് മാർക്ക് അബാക്കസ് ബില്‍ഡിങ്ങിലാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഏഴാം നിലയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീണതായാണ് സംശയം. കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ നിന്നാണ് കുട്ടി താഴേയ്കക് വീണത്. ഇവാൻ താഴേയ്ക്ക് വീഴുന്ന ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ഓടിയെത്തി. തുടർന്ന് കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.

Read More

സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു

കാസർകോട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. ചീമേനി മുഴക്കോത്ത് സ്വദേശി വലിയപൊയിലില്‍ കുഞ്ഞിക്കണ്ണൻ (92) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീടിന് സമീപമുള്ള മകന്റെ വീട്ടിലേക്ക നടന്നു പോകുമ്പോഴായിരുന്നു സൂര്യാഘാതമേറ്റത്. സൂര്യാഘാതത്താല്‍ കുഞ്ഞിക്കണ്ണന്റെ ശരീരം മുഴുവനും പൊള്ളലേറ്റു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് ചെറുവത്തൂരുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതമേറ്റാണ് മരണം സംഭവിച്ചതെന്ന് സ്വകാര്യ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

Read More

പ്രായമായ സ്ത്രീകളുമായി റൂമിൽ കയറും, ചോദിച്ചാൽ അമ്മയെ പോലെയെന്ന് മറുപടി; നടൻ ബാലയ്ക്ക് എതിരെ എലിസബത്ത്

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എലിസബത്ത് ഉദയൻ വീണ്ടും രംഗത്ത്. പ്രായമായ സ്ത്രീകളെ വീട്ടിലെ ബെഡ്റൂമില്‍ വിളിച്ചുകയറ്റുകയും കാര്യം ചോദിച്ചാല്‍ അമ്മയെ പോലെയാണ്, ചേച്ചിയെ പോലെയാണ് എന്നൊക്കെ പറയുമായിരുന്നുവെന്നും നിന്റെ അമ്മയെ മുറിയില്‍ കയറ്റിയാലും നീ ഇങ്ങനെ പറയുമോ എന്ന് ചേദിച്ചിരുന്നുവെന്നും എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു. ചെകുത്താൻ കേസില്‍ പോലീസ് വീട്ടിലെത്തിയപ്പോള്‍ തന്നെ മുറിയില്‍ പൂട്ടിയിട്ടുവെന്നും എലിസബത്ത് പറയുന്നു. തന്നെ കൂടി കേസില്‍ ഉള്‍പ്പെടുത്താനായിരുന്നു ബാലയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് തന്നെ ചെകുത്താന്റെ വീട്ടില്‍ കൊണ്ടുപോയതെന്നും പിന്നീട് പല ഇന്റർവ്യൂകളിലും എന്റെ…

Read More

യൂട്യൂബ് നോക്കി ഡയറ്റ്; 18 കാരി മരിച്ചു 

കണ്ണൂർ: യൂട്യൂബ് നോക്കി അശാസ്ത്രീയമായി ഡയറ്റ് ചെയ്തതിനെത്തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. മെരുവമ്പായി ഹെല്‍ത്ത് സെന്‍ററിനു സമീപം കൈതേരികണ്ടി വീട്ടില്‍ എം. ശ്രീനന്ദ (18) ആണ് മരിച്ചത്. തലശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മട്ടന്നൂർ പഴശിരാജാ എൻഎസ്‌എസ് കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന ശ്രീനന്ദ പ്ലസ്ടുവിന് മികച്ച വിജയം കൈവരിച്ചിരുന്നു. ആലക്കാടൻ ശ്രീധരൻ – മെരുവമ്പായി എംയുപി സ്കൂള്‍ ജീവനക്കാരി എം. ശ്രീജ ദമ്പതികളുടെ മകളാണ്. സഹോദരൻ: യദുനന്ദ്.

Read More

സെവൻഅപ്പ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ചു; രണ്ടു വയസുകാരൻ മരിച്ചു

തിരുവനന്തപുരം: സെവൻഅപ്പ് കുപ്പി കണ്ട് അതില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ച രണ്ടുവയസുകാരൻ ചികിത്സയില്‍ കഴിയവേ മരിച്ചു. വീട്ടുകാർ പതിവായി കുട്ടിക്ക് സെവനപ്പ് വാങ്ങി കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ മണ്ണെണ്ണ സൂക്ഷിച്ചിരുന്ന കുപ്പി കണ്ട് സെവൻഅപ്പാണന്ന് കരുതി കുട്ടി എടുത്ത് കുടിക്കുകയായിരുന്നു. കേരള-തമിഴ്നാട് അതിർത്തിയായ കുന്നത്തുകാല്‍ ചെറിയകൊല്ല ദേവിയോട് പനച്ചക്കാല വീട്ടില്‍ അനില്‍- അരുണ ദമ്പതികളുടെ മകന്‍ ആരോണാണ് മരണപ്പെട്ടത്. കൂലിപ്പണിക്കാരനായ പിതാവ് അനില്‍ രണ്ടുവര്‍ഷം മുമ്പ് മാവില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് വീട്ടില്‍ കിടപ്പിലാണ്. അമ്മയും വീട്ടിലുണ്ടായിരുന്നു. അടുക്കളയുടെ സമീപത്ത് കിടന്ന കസേരയെ നീക്കി…

Read More

മാർച്ച്‌ മാസം വൈദ്യുതി ബിൽ വീണ്ടും കുറയും; മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: മാർച്ച്‌ മാസം വൈദ്യുതി ബില്‍ വീണ്ടും കുറയുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇന്ധന സര്‍ചാര്‍ജിന്റെ നിരക്ക് കുറയുന്നതിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ ആശ്വാസം ലഭിക്കുകയെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. പ്രതിമാസം ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ യൂണിറ്റിനും ഇന്ധന സര്‍ചാര്‍ജ് 6 പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് 8 പൈസയുമായിരിക്കും മാര്‍ച്ച്‌ മാസത്തിലെ ഇന്ധന സർചാർജ്. ദീര്‍ഘകാലമായി 19 പൈസയായിരുന്ന ഇന്ധന സര്‍ചാര്‍ജ്. ഫെബ്രുവരി മാസം 9 പൈസ കുറഞ്ഞ് 10 പൈസയില്‍ എത്തിയത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിരുന്നു. ഈ സര്‍ചാര്‍ജ് ആണ്…

Read More

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; വ്ലോഗർ അറസ്റ്റിൽ 

മലപ്പുറം: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റില്‍. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്‌.ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി യുവതിയുമായി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിക്കുകയും വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്ത ശേഷം രണ്ട് വർഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും വെച്ച്‌ പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകള്‍ പകർത്തുകയും ഇത് സോഷ്യല്‍…

Read More

കേരളത്തിൽ നാളെ റമദാൻ ഒന്ന് 

മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റബീഉല്‍ അവ്വല്‍ ഒന്നായിരിക്കുമെന്ന് ഇബ്രാഹിം ഖലീല്‍ ബുഹാരി തങ്ങള്‍ അറിയിച്ചു. പൊന്നാനിയില്‍ മാസപ്പിറ കണ്ടതായും ഖലീല്‍ ബുഹാരി മാധ്യമങ്ങളെ അറിയിച്ചത്.

Read More
Click Here to Follow Us