ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാലോകത്തെ ലേഡി സൂപ്പർസ്റ്റാർ അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു എന്ന് റിപ്പോർട്ടുകൾ. ഏറെക്കാലമായി ആരാധകർ കാത്തിരുന്ന വാർത്തയാണ് ഇപ്പോൾ തെലുങ്ക് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. കുടുംബാംഗങ്ങൾ കണ്ടെത്തിയ ഒരു ബിസിനസുകാരനാണ് വരനെന്നും വിവാഹത്തിന് അനുഷ്ക സമ്മതം മൂളിയെന്നുമാണ് വിവരങ്ങൾ. കുടുംബത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി 44 കാരിയായ അനുഷ്കയുടെ വിവാഹത്തിനായി കുടുംബം ഏറെക്കാലമായി ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ബന്ധുവായ ബിസിനസുകാരനുമായുള്ള വിവാഹത്തിന് താരം സമ്മതിച്ചതായാണ് സൂചന. ഇരു കുടുംബങ്ങളും തമ്മിൽ സംസാരിച്ച് ധാരണയായെന്നും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ വിവാഹ വാർത്തയോട്…
Read MoreCategory: GOSSIPS
രശ്മികയും രക്ഷിതും പിരിഞ്ഞത് എന്തുകൊണ്ട്? ‘ഗീതാ ഗോവിന്ദം’ വില്ലനായി; നിഗൂഢതകൾ നീക്കി അമ്മയുടെ ശബ്ദരേഖ പുറത്ത്!
ഹൈദരാബാദ്: തെന്നിന്ത്യൻ താരം രശ്മിക മന്ദാനയും കന്നഡ നടൻ രക്ഷിത് ഷെട്ടിയും തമ്മിലുള്ള വിവാഹനിശ്ചയം തകരാനുണ്ടായ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ. രശ്മികയുടെ അമ്മ സുമന്റേതെന്ന പേരിൽ തെലുങ്ക് യൂട്യൂബ് ചാനലുകളിൽ പ്രചരിക്കുന്ന ഒരു ഓഡിയോ സനദേശമാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. രശ്മികയുടെ കരിയറുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് വേർപിരിയലിലേക്ക് നയിച്ചതെന്നാണ് ഓഡിയോയിലെ പ്രധാന ആരോപണം. വിവാഹത്തിന് ശേഷം രശ്മിക അഭിനയം നിർത്തണമെന്ന് രക്ഷിതും കുടുംബവും നിർബന്ധിച്ചിരുന്നതായി ഓഡിയോയിൽ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ താൻ അഭിനയം നിർത്തുകയാണെന്ന് പ്രഖ്യാപിക്കാൻ രശ്മികയ്ക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നു. പ്രശ്നങ്ങൾ…
Read Moreഅച്ഛന് കൊള്ളിവെച്ച മരുമകൻ; എന്തിന് പിരിഞ്ഞു? സംഭവിച്ചത് എന്ത്? ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് അമൃതയുടെ വെളിപ്പെടുത്തൽ
കൊച്ചി: മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷ് തന്റെ വ്യക്തിജീവിതത്തിലെ നിർണ്ണായകമായ ഏടുകളെക്കുറിച്ച് മനസ്സ് തുറക്കുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ചും പിന്നീട് മാന്യമായി പിരിയാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഏറെ വൈകാരികമായാണ് താരം സംസാരിച്ചത്. വർഷങ്ങളോളം അനുഭവിച്ച മാനസിക പ്രയാസങ്ങൾക്കിടയിൽ തനിക്ക് ലഭിച്ച വലിയൊരു പിന്തുണയായിരുന്നു ആ ബന്ധമെന്ന് അമൃത വെളിപ്പെടുത്തി. അച്ഛന്റെ വിയോഗവും ഗോപി സുന്ദറിന്റെ സാന്നിധ്യവും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടമായ അച്ഛന്റെ മരണസമയത്ത് ഗോപി സുന്ദർ നൽകിയ കരുത്തിനെക്കുറിച്ച് അമൃത വികാരാധീനയായി. “അച്ഛൻ മരിച്ച സമയത്ത് ഒരു മകനായി…
Read Moreകുംഭമേളയിലെ വൈറൽ സുന്ദരി മോണാലിസയുടെ കല്യാണം വിവാദത്തിലേക്ക്
തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരം മോണാലിസയുടെയും മഹാരാഷ്ട്ര സ്വദേശി ഫർമാൻ ഖാന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. മാതാപിതാക്കളുടെ എതിർപ്പിനെത്തുടർന്ന് കേരളത്തിൽ അഭയം പ്രാപിച്ച ഇരുവരുടെയും വിവാഹം തിരുവനന്തപുരം പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിലാണ് നടന്നത്. എന്നാൽ, വിവാഹത്തിന് പിന്നാലെ മോണാലിസയുടെ പ്രായത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കം മുറുകുകയാണ്. വിവാഹം പോലീസ് സംരക്ഷണയിൽ ഫേസ്ബുക്ക് വഴിയുള്ള ആറുമാസത്തെ പ്രണയത്തിനൊടുവിലാണ് മോണാലിസയും ഫർമാനും വിവാഹിതരായത്. സുരക്ഷാ ഭീഷണിയുണ്ടായിരുന്നതിനാല് ഇരുവരും തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു. പോലീസിന്റെയും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന…
Read Moreഈഫൽ ടവറിന് താഴെ തുടങ്ങിയ പ്രണയം കോടതിയിൽ അവസാനിച്ചു; ഹൻസിക മൊത്വാനി വിവാഹമോചിതയായി
മുംബൈ: തെന്നിന്ത്യൻ നടി ഹൻസിക മൊത്വാനിയും ബിസിനസുകാരൻ സോഹേൽ ഖതൂരിയയും വിവാഹമോചിതരായി. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് ഇരുവരുടെയും വിവാഹമോചന ഹർജി അനുവദിച്ചത്. പരസ്പര സമ്മതത്തോടെയുള്ള പിരിയലായതിനാൽ ജീവനാംശമോ മറ്റ് സാമ്പത്തിക അവകാശവാദങ്ങളോ വേണ്ടെന്ന് ഹൻസിക കോടതിയെ അറിയിച്ചു. വിവാഹത്തിന് ശേഷം ജീവിതശൈലിയിലും സ്വഭാവത്തിലും പ്രകടമായ വലിയ വ്യത്യാസങ്ങൾ പരസ്പര ധാരണയോടെ മുന്നോട്ട് പോകാൻ തടസ്സമായെന്നാണ് വിവരം. നിരന്തരമുണ്ടായ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും ഇരുവരെയും മാനസികമായി അകറ്റി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുരഞ്ജന ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2024 ജൂലൈ മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. 2022…
Read Moreഉളളതൊന്നും പോരാ; വിവാഹമോചന വാർത്തകൾക്കിടയിൽ തൃഷയ്‌ക്കൊപ്പം ‘ട്വിന്നിങ്’ ലുക്കിൽ ചടങ്ങിലെത്തി വിജയ്
ഗോസിപ്പുകളും അഭ്യൂഹങ്ങളും ശക്തമാകുന്നതിനിടെ, ചെന്നൈയിൽ നടന്ന പ്രമുഖ നിർമ്മാതാവിന്റെ മകന്റെ വിവാഹ റിസപ്ഷനിൽ തെന്നിന്ത്യൻ താരം വിജയും നടി തൃഷയും ഒരുമിച്ച് എത്തിയത് തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നു. നിർമ്മാതാക്കളായ കൽപ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ വിരുന്നിനാണ് ഇരുവരും എത്തിയത്. ബീജ് നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ‘ട്വിന്നിങ്’ ലുക്കിലായിരുന്നു വിജയും തൃഷയും. തമിഴ് സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച വാർത്തയായിരുന്നു സൂപ്പർതാരം വിജയും ഭാര്യ സംഗീതയും വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്നത്. ഈ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടയിൽ, നടി തൃഷയ്‌ക്കൊപ്പം…
Read More“ഒറ്റയ്ക്ക് ജീവിച്ചു മടുത്തു, എനിക്കൊരു കൂട്ട് വേണം”; പുനർവിവാഹ ആഗ്രഹം പരസ്യമാക്കി രേണു സുധി
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ ഹാസ്യനടൻ കൊല്ലം സുധിയുടെ വിയോഗത്തിന് പിന്നാലെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഭാര്യ രേണു സുധി വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് തനിക്കിനി ഒരു കൂട്ട് വേണമെന്ന ആഗ്രഹം രേണു പരസ്യമായി പങ്കുവെച്ചത്. സുധിയുടെ മരണശേഷം മക്കൾക്കൊപ്പം ജീവിക്കുന്ന രേണു നേരിട്ട വലിയ സൈബർ ആക്രമണങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയെന്നോണമാണ് ഇപ്പോൾ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. “മക്കളെ സ്നേഹിക്കുന്ന ഒരാൾ വരണം” ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രേണു മനസ്സ് തുറന്നത്. “ഒറ്റയ്ക്കു ജീവിച്ചു മടുത്തു. എന്നെ മനസ്സിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ…
Read Moreവിവാഹബന്ധം വേർപെടുത്തിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞു നടി അപ്സര
ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് അപ്സര. ഇപ്പോഴിതാ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭ്യൂഹങ്ങളോടും വിവാഹബന്ധം വേർപെടുത്തിയതിനെക്കുറിച്ചും പങ്കുവയ്ക്കുകയാണ് അപ്സര. മരണം വരെ ഒന്നിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചാണ് എല്ലാവരും വിവാഹം കഴിക്കുക എന്നും എന്നാൽ ഭാഗ്യം എന്നൊരു എലമെന്റ് കൂടിയുണ്ടെന്നും അപ്സര പറയുന്നു. പൊരുത്തപ്പെടാൻ കഴിയില്ലെന്ന് തോന്നുമ്പോഴാണ് ആളുകൾ വിവാഹബന്ധം വേർപ്പെടുത്തുക എന്നും അപ്സര മൂവി വേൾഡിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. മുൻ ഭർത്താവ് അടക്കം തനിക്കെതിരെ പറഞ്ഞിട്ടുണ്ടെന്നും അതിനെതിരെ പറയാൻ തെളിവുകൾ ഉണ്ടായിട്ടും പറയാതിരുന്നതാണെന്നും നിയമപരമായി മുന്നോട്ട് പോയിട്ടുണ്ടെന്നും അപ്സര…
Read Moreദളപതിയുടെ ദാമ്പത്യം; 250 കോടി നൽകി ഒത്തുതീർപ്പിന് വിജയ്? സിനിമാലോകം ഞെട്ടലിൽ!
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചനത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. 27 വർഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ സംഗീത കോടതിയെ സമീപിച്ചതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു നടിയുമായുള്ള വിജയ്‌യുടെ ബന്ധമാണ് തർക്കങ്ങൾക്ക് കാരണമായതെന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നതായാണ് വിവരം. 2021-ന്റെ ആദ്യ മാസങ്ങൾ മുതൽ തന്നെ ഇവരുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് വിവരം. സംഗീത പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആഗ്രഹിച്ചെങ്കിലും വിജയ് ആദ്യം അതിന് തയ്യാറായിരുന്നില്ല. തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന ഭയം കാരണമാണ്…
Read Moreവിജയ്-സംഗീത ബന്ധം തകരാൻ കാരണം ആ നടി? വിവാഹക്കാര്യത്തിൽ ദൗർഭാഗ്യം പിന്തുടരുന്ന തൃഷയുടെ പേര് വലിച്ചിഴച്ച് സോഷ്യൽ മീഡിയ; സത്യമെന്ത്?
തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു നടൻ വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചിതരാകുന്നു എന്നത്. സംഗീത കുടുംബകോടതിയിൽ പരാതി നൽകിയെന്ന വാർത്തകൾ പുറത്തുവന്നതോടെ, ആരാധകരും യൂട്യൂബർമാരും ഇതിന്റെ കാരണങ്ങൾ തേടിയുള്ള അന്വേഷണത്തിലാണ്. ഈ ചർച്ചകളിൽ പ്രധാനമായും ഉയർന്നു കേൾക്കുന്ന പേര് നടി തൃഷ കൃഷ്ണന്റേതാണ് എന്നാണ് റിപ്പോർട്ടൂകൾ. ആരോപണങ്ങളും വസ്തുതകളും വിജയ്‌യും തൃഷയും തമ്മിലുള്ള ദീർഘകാലത്തെ സൗഹൃദമാണ് കുടുംബപ്രശ്നങ്ങൾക്ക് കാരണമെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാൽ, ഈ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണമോ വ്യക്തമായ തെളിവുകളോ ഇതുവരെ…
Read More