ചെന്നൈ: കനത്ത മഴയെ തുടർന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പലരും സുരക്ഷിതമായി വീടുകളിലാണുള്ളത്. ഇപ്പോഴിതാ വടക്കുകിഴക്കന്‍ മണ്‍സൂണിലെ ഒരു അര്‍ധരാത്രിയില്‍ ഉണ്ടായ ഇടിമിന്നല്‍ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. എക്‌സിലെത്തിയ ദൃശ്യം ഷോളിങ്ങനല്ലൂരില്‍ നിന്നുള്ളതാണ്. വീഡിയോയില്‍ മിന്നലിനൊപ്പം പര്‍പ്പിള്‍ നിറത്തില്‍ ആകാശം കാണപ്പെടുന്നു. അത് ആകെ ഭയപ്പെടുത്തുന്നതാണ്. മിന്നല്‍ കുറയുമ്പോള്‍, ജനല്‍ പ്രതലത്തില്‍ തുള്ളികള്‍ തെന്നി വീഴുന്ന ഒരു ആകര്‍ഷകമായ ദൃശ്യവും കാണാം. നിരവധി കമന്‍റുകള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. “ഏലിയന്‍സ് മിന്നലിലൂടെ ഭൂമിയിലേക്ക് പ്രവേശിക്കുന്ന വാര്‍ ഓഫ് ദ വേള്‍ഡ്‌സ് എന്ന…
Read MoreCategory: CHENNAI NEWS
കനത്ത മഴ; 4 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്. ചെന്നൈയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. കാലാവസ്ഥാമുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ അടക്കം നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നാളെ അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളിലാണ് നാളെ അവധി നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. ഒക്ടോബര്‍ 15 മുതല്‍ 18 വരെ ഈ ജില്ലകളിലെ ഐടി കമ്പനികളിലെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്നതിനുള്ള ഉപദേശം നല്‍കാനും…
Read Moreഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തൂങ്ങി കിടന്ന് റീൽസ്; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
ചെന്നൈ: ഓടികൊണ്ടിരിക്കുന്ന ട്രെയിനില്‍ തൂങ്ങി കിടന്ന് വീഡിയോ എടുക്കാൻ ശ്രമിക്കുന്നതിനിടയില്‍ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ചെന്നൈയിലെ ഇലക്‌ട്രിക് ട്രെയിനില്‍ സഞ്ചരിച്ച മാധവാരം സ്വദേശി അഭിലാഷിനാണ് പരിക്കേറ്റത്. വാതിലിന് പുറത്തുള്ള പടിയില്‍ ഇറങ്ങി നിന്നായിരുന്നു വിദ്യാർത്ഥിയുടെ അഭ്യാസ പ്രകടനം. പടിയില്‍ നിന്നുകൊണ്ട് തൂങ്ങിയാടുന്നതിനിടയില്‍ ഇലക്‌ട്രിക് പോസ്റ്റില്‍ തല ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന്, കൂടെ ഉണ്ടായിരുന്നവർ വിവരമറിയിച്ചാണ് ട്രെയിൻ നിർത്തിയത്. ഉടൻ തന്നെ വിദ്യാർത്ഥിയെ ആശുപത്രിയില്‍ എത്തിച്ചു. സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ് അഭിലാഷ്. രായപുരത്ത് നിന്ന് വണ്ണാർപേട്ടയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു അപകടം. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന്…
Read Moreതമിഴ്നാട്ടിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
ചെന്നൈ: തമിഴ്നാട് തേനി ഉത്തമപാളയത്തുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി തോമസ് മാത്യു ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഉത്തമപാളയത്തുനിന്ന് തടിയുമായി ചിന്നമന്നൂരിലേക്ക് പോയ ലോറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡരികില്‍ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും ഇടിച്ചു. തോമസ് ഉള്‍പ്പെടെ കടയില്‍ നിന്നവരാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ഉത്തമപാളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കഴിച്ച 17 കാരി മരിച്ചു; സുഹൃത്ത് അറസ്റ്റിൽ
ചെന്നൈ: ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കഴിച്ച പതിനേഴുകാരി മരിച്ചു. തമിഴ്‌നാട് നാമക്കലിലാണ് സംഭവം. തിരുച്ചെങ്കോട് പരുത്തിപ്പള്ളി സ്വദേശിനിയാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ അരവിന്ദിനെ (23) പോലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണ്‍ ഷോപ്പിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. രണ്ട് മാസം മുന്‍പ് പഠനം നിര്‍ത്തി. യുവാവും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. ഗര്‍ഭിണിയായതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടി ഗുളിക കഴിച്ചു. ഇതോടെ പെണ്‍കുട്ടിക്ക് അമിത രക്തസ്രാവമുണ്ടായി. പെണ്‍കുട്ടിയെ സേലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ എലച്ചിപ്പാളയം പോലീസ് പോക്‌സോ…
Read Moreട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു, 5 കോച്ചുകൾ പാളം തെറ്റി
ചെന്നൈ: ചെന്നൈ കവരൈപേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം, മൈസുരു- ദർബാംഗ ട്രെയിൻ ചരക്കു ട്രെയിനിലിടിച്ചാണ് അപകടമുണ്ടായത്. തിരുവള്ളൂരിന് സമീപം കവരൈപേട്ടയില്‍ രാത്രി 8.21ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. ഇടിയുടെ ആഘാതത്തില്‍ മൂന്നുകോച്ചുകള്‍ക്ക് തീപിടിച്ചതായും റിപ്പോർട്ടുണ്ട്. അപകടത്തില്‍ ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല,
Read Moreതിരുപ്പൂരിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു
ചെന്നൈ: തിരുപ്പൂർ പാണ്ഡ്യൻ നഗറിൽ പടക്ക നിർമാണ വസ്തുക്കൾ സൂക്ഷിച്ച വീട്ടിൽ സ്ഫോടനം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെയുള്ള മൂന്നു പേരാണ് മരിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ പത്ത് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Read Moreമറീന ബീച്ചില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ 3 പേർ മരിച്ചു
ചെന്നൈ: മറീന ബീച്ചില്‍ വ്യോമസേനയുടെ എയര്‍ ഷോ കാണാനെത്തിയ മൂന്ന് പേര്‍ മരിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് നിലവിൽ ലഭ്യമായ റിപ്പോർട്ട്. 92-ാമത് ഐഎഎഫ് ദിനാചരണത്തോടനുബന്ധിച്ച് നടന്ന എയര്‍ ഷോ കാണാന്‍ രാവിലെ 11.00 മുതല്‍ നിരവധി പേര്‍ എത്തിയിരുന്നു. ശക്തമായ ചൂടില്‍ കുട ചൂടിയാണ് അഭ്യാസ പ്രകടനങ്ങള്‍ കണ്ടത്. എയര്‍ ഷോയില്‍ സ്പെഷ്യല്‍ ഗരുഡ് ഫോഴ്സ് കമാന്‍ഡോകളുടെ രക്ഷാപ്രവര്‍ത്തനത്തിന്റെയും ബന്ദികളെ മോചിപ്പിക്കുന്നതിന്റേയും പ്രത്യേക പ്രകടനവും ഉള്‍പ്പെടുത്തിയിരുന്നു. റാഫേല്‍ ഉള്‍പ്പെടെ 72 വിമാനങ്ങള്‍, തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ്, ലൈറ്റ് കോംബാറ്റ്…
Read Moreബൈക്ക് അപകടത്തിൽ കാമുകി മരിച്ചു; യുവാവ് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി
ചെന്നൈ: ബൈക്കപകടത്തില്‍ പരിക്കേറ്റ കാമുകി മരിച്ചതിന് പിന്നാലെ യുവാവ് ബസിന് മുന്നില്‍ ചാടി ജീവനൊടുക്കി. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് ദാരുണ സംഭവം. മധുരാന്തകം സ്വദേശി ഇ.സബ്രീന(20), ഉതിരമേരൂർ സ്വദേശി എസ് യോഗേശ്വരൻ(20) എന്നിവരാണ് 30 മിനിട്ട് വ്യത്യാസത്തില്‍ മരിച്ചത്. ഇരുവരും എൻജിനിയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥികളാണ്. മാമല്ലപുരത്ത് നിന്ന് കോളേജിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. പുതുച്ചേരി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസാണ് ബൈക്കിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ സബ്രീനയുടെ തലയ്‌ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇതു കേട്ടയുടൻ യോഗേശ്വരൻ…
Read Moreരജനികാന്തിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ട് അപ്പോളോ ആശുപത്രി
ചെന്നൈ: നടൻ രജനികാന്തിന്റെ ആരോഗ്യസ്ഥിതി വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ മെഡിക്കല്‍ റിപ്പോർട്ട് പുറത്തുവിട്ട് അപ്പോളോ ആശുപത്രി. രജനികാന്തിന്റെ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലില്‍ ഉണ്ടായ നീർവീക്കമാണ് അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നം എന്നാണ് മെഡിക്കല്‍ റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 30നാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് രജനികാന്തിനെ ഗ്രീസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഹൃദയത്തിന്റെ പ്രധാന രക്തക്കുഴല്‍ ആയ ആർട്ടറിയില്‍ ഉണ്ടായ നീർവീക്കമാണ് അദ്ദേഹത്തിന്റെ പ്രശ്നം ആയിരുന്നത്. ശസ്ത്രക്രിയേതര രീതിയിലൂടെയാണ് രജനികാന്ത് ചികിത്സ നടത്തിയത് എന്ന് ആശുപത്രിയിലെ മുതിർന്ന ഹൃദ്രോഗ വിദഗ്ധനായ ഡോക്ടർ സായി സതീഷ് വ്യക്തമാക്കി.…
Read More