പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ചു; യുവാവ് അറസ്റ്റിൽ 

ചെന്നൈ: സ്കൂളില്‍വെച്ച്‌ വയറുവേദന അനുഭവപ്പെട്ട പ്ലസ് വണ്‍ വിദ്യാർത്ഥിനി പ്രസവിച്ചു. പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ യുവാവിനെ അറസ്റ്റു ചെയ്തു. തമിഴ്‌നാട്ടില്‍ നാമക്കല്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞദിവസം പതിവുപോലെ ക്ലാസിലെത്തിയ കുട്ടിക്ക് വയറുവേദന വന്നപ്പോള്‍ അധ്യാപകർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടർമാർ പറഞ്ഞപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന കാര്യം മാതാപിതാക്കള്‍ അറിയുന്നത്. വൈകാതെ പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥരും പോലീസും ചോദ്യംചെയ്തപ്പോഴാണ് അടുത്ത ബന്ധു വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയെന്ന് പെണ്‍കുട്ടി പറയുന്നത്. തുടർന്ന് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത്…

Read More

നടൻ ദില്ലി ഗണേഷ് അന്തരിച്ചു 

ചെന്നൈ: തെന്നിന്ത്യൻ നടൻ ദില്ലി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30- ഓടെയായിരുന്നു അന്ത്യം. 400-ലേറെ സിനിമകളില്‍ അഭിനയിച്ച അദ്ദേഹം സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലും അദ്ദേഹം തിളങ്ങി. 1944-ല്‍ നെല്ലായിയില്‍ ജനിച്ച ഡല്‍ഹി ഗണേഷ് 1976-ല്‍ പട്ടിനപ്രവേശം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 1979-ല്‍ പാസി എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രത്യേക പുരസ്‌കാരം ലഭിച്ചു.

Read More

ക്യൂ ആർ കോഡ് മാറ്റി അരക്കോടിയിലേറെ തട്ടി; യുവതി അറസ്റ്റിൽ 

ചെന്നൈ: ആശുപത്രിയുടെ ക്യൂആര്‍ കോഡിന് പകരം സ്വന്തം ക്യൂ ആര്‍കോഡ് കാണിച്ച്‌ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. അണ്ണാനഗറിലെ സ്വകാര്യ ആശുപത്രിയിലെ കാഷ്യറായ യുവതിയാണ് പിടിയിലായത്. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ കോഡിനു പകരം തന്റെ ബാങ്ക് അക്കൗണ്ട് ക്യുആര്‍ കോഡ് കാണിക്കുക ആയിരുന്നു. 52.24 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ തിരുവാരൂര്‍ സ്വദേശി എം.സൗമ്യയാണു (24) പിടിയിലായത്. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ കോഡ് പ്രവര്‍ത്തിക്കുന്നില്ലെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആശുപത്രി അധികൃതരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത യുവതിയെ…

Read More

ഫ്ലാറ്റ്ഫോമിൽ വച്ച ട്രോളി ബാഗിൽ നിന്ന് രക്തം; അച്ഛനും മകളും അറസ്റ്റിൽ 

ചെന്നൈ: റെയില്‍ വേ സ്റ്റേഷനിലെത്തിയ അച്ഛന്റേയും മകളുടേയും പെരുമാറ്റത്തില്‍ സംശയം. ബാഗില്‍ നിന്ന് ഒലിച്ചിറങ്ങുന്ന നിലയില്‍ കട്ടച്ചോര കൂടി കണ്ടതോടെ അറസ്റ്റ് ചെയ്ത് പൊലീസ്. സ്യൂട്ട് കേസ് പരിശോധിച്ചപ്പോള്‍ കണ്ടത് അയല്‍വാസിയായ സ്ത്രീയുടെ മൃതദേഹം. ആന്ധ്ര പ്രദേശിലെ നെല്ലൂർ സ്വദേശികളായ പിതാവിനേയും മകളേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ മിഞ്ചൂർ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് പിടിയിലാവുന്നത്. സ്വർണപ്പണിക്കാരനായ മധ്യവയസ്കനും മകളുമാണ് പിടിയിലായിട്ടുള്ളത്. ഞായറാഴ്ച രാത്രിയിലാണ് അയല്‍വാസിയായ സ്ത്രീയെ ഇവർ കൊലപ്പെടുത്തിയത്. ഇവരുടെ സ്വർണം തട്ടിയെടുത്ത ശേഷം മൃതദേഹം സ്യൂട്ട് കേസിനുള്ളില്‍ വച്ച്‌ നെല്ലൂരില്‍…

Read More

ബൈക്ക് ഓടിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമം; യുവാവിന് ദാരുണാന്ത്യം 

ചെന്നൈ: ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവ് വണ്ടല്ലൂർ-മിഞ്ചൂർ ഔട്ടർ റിങ് റോഡില്‍ വാഹനം ഇടിച്ചു മരിച്ചു. ഗുഡുവാഞ്ചേരി സ്വദേശിയും കോളജ് വിദ്യാർഥിയുമായ വിക്കി (19)യാണു മരിച്ചത്. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചുകൊണ്ട്, വിവിധ രീതിയില്‍ ഫോട്ടോ എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ നിന്നു തെറിച്ച വീണ വിക്കി, സമീപത്തെ വൈദ്യുത തൂണില്‍ തലയിടിച്ചു സംഭവ സ്ഥലത്തു തന്നെ മരിച്ചു. മേഖലയില്‍ വാഹനാപകടങ്ങള്‍ വർധിക്കുന്നതായും യുവാക്കള്‍ അലക്ഷ്യമായാണു വാഹനം ഓടിക്കുന്നതെന്നും പ്രദേശവാസികള്‍…

Read More

15 കാരി ശുചിമുറിയിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം 

ചെന്നൈ: മിഞ്ചിക്കരൈ മെഹ്താ നഗറിലാണ് അതിദാരുണമായ സംഭവം നടന്നത്. പതിനഞ്ചുകാരി ജോലി ചെയ്തിരുന്ന ഫ്ളാറ്റിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയുടെ ശരീരത്തില്‍ മുഴുവൻ മുറിവുകളും സിഗ്‍രറ്റ് കുറ്റികൊണ്ടും ഇസ്തിരിപ്പെട്ടികൊണ്ടും പൊള്ളിച്ചപാടുകളും ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഫ്ളാറ്റിന്റെ ഉടമസ്ഥരായ ദമ്പതികള്‍ മുഹമ്മദ് നിഷാദും നാസിയയും സഹോദരിയുടെ വീട്ടിലേക്ക് കടന്നുകളഞ്ഞെങ്കിലും പോലീസിന്റെ പിടിയിലാകുകയായിരുന്നു. ഇരുവരുടെയും വക്കീല്‍ പോലീസിനെ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കഴിഞ്ഞ വർഷമാണ് മുഹമ്മദ് നിഷാദും നാസിയയും വീട്ടുജോലിക്കായി പതിനഞ്ചുകാരിയെ സുഹൃത്ത് വഴി സംഘടിപ്പിക്കുന്നത്. വീട്ടില്‍ എത്തിച്ച ശേഷം…

Read More

അമാനുഷിക ശക്തിയെന്ന് വിദ്യാർത്ഥി; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി 

suicide

ചെന്നൈ: അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വസിച്ച്‌ ഹോസ്റ്റല്‍ കെട്ടിടത്തിലെ നാലാം നിലയില്‍ നിന്ന് ചാടിയ കോളേജ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. ഈറോഡ് ജില്ലയിലെ പെരുന്തുറെയ്ക്ക് സമീപമുള്ള മേക്കൂർ സ്വദേശിയായ എ.പ്രഭു(19)വിനാണ് പരിക്കേറ്റത്. കോയമ്പത്തൂർ ജില്ലയിലെ സ്വകാര്യ എൻജിനിയറിങ് കോളേജ് പരിസരത്തുള്ള സ്റ്റുഡന്റ്സ് ഹോസ്റ്റലിലാണ് സംഭവം. യുവാവിൻ്റെ കൈകാലുകള്‍ക്ക് പൊട്ടലുണ്ടെന്നും തലയില്‍ പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. മൂന്നാം വർഷ ബി.ടെക്ക് (ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്) വിദ്യാർഥിയാണ് പ്രഭു. സൂപ്പർഹീറോകളെ പോലെ തനിക്കും അമാനുഷിക ശക്തിയുണ്ടെന്നും ഏത് കെട്ടിടത്തില്‍ നിന്ന് വേണമെങ്കിലും ചാടാൻ കഴിയുമെന്നും പ്രഭു വിശ്വസിച്ചിരുന്നതായി…

Read More

ടിവികെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവരുടെ കാർ അപകടത്തിൽ പെട്ട് 2 മരണം; 120 പേർ കുഴഞ്ഞു വീണു 

ചെന്നൈ: തമിഴ് നടൻ വിജയ് ആരംഭിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാൻ എത്തിയവരുടെ കാർ അപകടത്തില്‍പ്പെട്ട് രണ്ടുപേർ മരിച്ചു. ഉളുന്തൂർപ്പെട്ടിയില്‍ വച്ച്‌ കാർ നിയന്ത്രണം വിട്ട് മരത്തിലടിച്ചാണ് അപകടം ഉണ്ടായത്. ട്രിച്ചിയില്‍ നിന്നും വന്ന പ്രവർത്തകരാണ് അപകടത്തില്‍പ്പെട്ടു മരിച്ചത്. താംബരത്തിനടുത്തുണ്ടായ മറ്റൊരു അപകടത്തില്‍ 11 പേർക്ക് പരിക്കേറ്റു. പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. അതേസമയം സമ്മേളനത്തില്‍ എത്തിയ 120 ഓളം പേർ നിർജലീകരണം കാരണം കുഴഞ്ഞു വീണു. മെഡിക്കല്‍ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഉച്ചയോടെ…

Read More

ബെംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള യാത്രക്കിടെ അപകടം; മൂന്ന് മരണം 

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ അവിനാശിയില്‍ കാർ ലോറിയുമായി കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെ പഴങ്കറൈ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. സഹോദരിമാരായ അപർണ (26), ഹേമ (21) ഇവരെ കൂടാതെ മനീഷ് (28) എന്നിവരാണ് ഉ മരണപ്പെട്ടത്. ബെംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കാർ ഇന്ധനം തീർന്നതിനെ തുടർന്ന് റോഡരികില്‍ നിർത്തിയിട്ടിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അവിനാശി പോലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് പോലീസും ഫയർഫോഴ്‌സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. എല്ലാ മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി അവിനാശി സർക്കാർ…

Read More

50 പൈസ തിരികെ നൽകിയില്ല; തപാൽ വകുപ്പിന് പിഴ

ചെന്നൈ: ഉപയോക്താവിന് 50 പൈസ തിരികെ നല്‍കാതിരുന്ന തപാല്‍ വകുപ്പിന് പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. തുക തിരികെ നല്‍കുന്നതിനൊപ്പം ഉപയോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. കോടതിച്ചെലവായി 5,000 രൂപ നല്‍കാനും കാഞ്ചീപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ തപാല്‍ വകുപ്പിനു നിര്‍ദേശം നല്‍കി. 2023 ഡിസംബര്‍ 13ന് പൊഴിച്ചാലൂര്‍ പോസ്റ്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കത്തിന് 30 രൂപ പണമായി നല്‍കിയെങ്കിലും രസീതില്‍ 29.50 രൂപ എന്നായിരുന്നുവെന്ന് പരാതിക്കാരിയായ എ മാനഷ പറഞ്ഞു. യുപിഐ വഴി…

Read More