ചെന്നൈ: നടൻ രജനികാന്തിന്റെ ആരോഗ്യസ്ഥിതി വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ മെഡിക്കല്‍ റിപ്പോർട്ട് പുറത്തുവിട്ട് അപ്പോളോ ആശുപത്രി. രജനികാന്തിന്റെ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലില്‍ ഉണ്ടായ നീർവീക്കമാണ് അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നം എന്നാണ് മെഡിക്കല്‍ റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 30നാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് രജനികാന്തിനെ ഗ്രീസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഹൃദയത്തിന്റെ പ്രധാന രക്തക്കുഴല്‍ ആയ ആർട്ടറിയില്‍ ഉണ്ടായ നീർവീക്കമാണ് അദ്ദേഹത്തിന്റെ പ്രശ്നം ആയിരുന്നത്. ശസ്ത്രക്രിയേതര രീതിയിലൂടെയാണ് രജനികാന്ത് ചികിത്സ നടത്തിയത് എന്ന് ആശുപത്രിയിലെ മുതിർന്ന ഹൃദ്രോഗ വിദഗ്ധനായ ഡോക്ടർ സായി സതീഷ് വ്യക്തമാക്കി.…
Read MoreCategory: CHENNAI NEWS
നടൻ രജനികാന്ത് ആശുപത്രിയിൽ
ചെന്നൈ: നടൻ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെ ചെന്നൈയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മുമ്പ് രജനികാന്തിന്‍റെ കിഡ്നി മാറ്റിവച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് ആശുപത്രിയുടെയോ കുടുംബത്തിന്‍റെയോ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.
Read Moreനിർത്തിയിട്ട കാറിനുള്ളിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ
ചെന്നൈ: നിർത്തിയിട്ട കാറിനുള്ളില്‍ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയില്‍. സേലത്താണ് സംഭവം. വ്യവസായിയായ മണികണ്ഠൻ, ഭാര്യ നിത്യ ,മകള്‍ നികേദ്യ ,അമ്മ സരോജ ,മകൻ എന്നിവരാണ് മരിച്ചത്. ബിസിനസ്സിലുണ്ടായ തകർച്ചയെ തുടർന്ന് ഇവർ വിഷം കഴിച്ച് ജീവനൊടുക്കി എന്നാണ് റിപ്പോർട്ട്. ആത്മഹത്യ കുറുപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംശയാസ്പദമായി കാർ വഴിയരികില്‍ പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടവർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി വാഹനത്തിന്റെ വാതില്‍ തകർത്ത് മൃതദേഹങ്ങള്‍ പുറത്തെടുത്തു. മൃത ദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
Read Moreമലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു
ചെന്നൈ: തേനിക്ക് സമീപം മലയാളി നഴ്സിങ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി കേസ്. തേനിയിലെ സ്വകാര്യ നഴ്സിങ് കോളജില്‍ പഠിക്കുന്ന വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. ഞായറാഴ്ച തേനി റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്നാണ് നാലംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട്, അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും തിങ്കളാഴ്ച രാവിലെ ഡിണ്ടുഗല്‍ റെയില്‍വേ സ്റ്റേഷനു സമീപം വിദ്യാർഥിനിയെ ഇറക്കിവിടുകയുമായിരുന്നു. തുടർന്ന്, പെണ്‍കുട്ടി സമീപത്തെ വനിത പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. അവശനിലയിലായിരുന്നു പെണ്‍കുട്ടി. ഇവരെ ഡിണ്ടുഗല്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. സംഭവം…
Read More35 കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ 22 കാരൻ അറസ്റ്റിൽ
ചെന്നൈ: 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ദുരൈപാക്കത്ത് കഴിഞ്ഞ ദിവസം പുലർച്ചെ 5.30ഓടെ നാട്ടുകാരാണ് രക്തം ഒലിച്ചിറങ്ങുന്ന നിലയില്‍ സ്യൂട്ട്കേസ് കണ്ടെത്തിയത്. തുടർന്ന് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ സ്യൂട്ട്കേസിനുള്ളില്‍ വെട്ടിമുറിച്ച് കഷണങ്ങളാക്കിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെന്നൈ മടവരത്തുനിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ദീപയുടെ മൃതദേഹമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മണികണ്ഠൻ എന്ന 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സ്യൂട്ട്കേസുമായി ഇയാള്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്…
Read Moreതിരുപ്പതി ലഡ്ഡുവിൽ പന്നി കൊഴുപ്പും മീൻ എണ്ണയും സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്
ചെന്നൈ: തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഭക്തർക്ക് പ്രസാദമായി നല്‍കുന്ന പ്രശസ്തമായ ലഡ്ഡുവില്‍ മൃഗകൊഴുപ്പും, മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്. നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഇക്കാര്യം പറഞ്ഞിരുന്നു. വൈഎസ്‌ആർ കോണ്‍ഗ്രസ് സർക്കാർ വലിയതോതില്‍ പ്രസാദത്തില്‍ മൃഗകൊഴുപ്പും മീൻ എണ്ണയും ചേർത്തിരുന്നു എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഈ ആരോപണമാണ് ലാബ് റിപ്പോർട്ടുകള്‍ ശരിവയക്കുന്നത്. എൻ.ഡി.ഡി.ബി കാഫ് ലാബ് റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യില്‍ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സ്ഥിരീകരിക്കുന്നത്. ആന്ധ്രപ്രദേശ്…
Read Moreനടൻ ജീവയുടെ കാർ അപകടത്തിൽ പെട്ടു
ചെന്നൈ: തമിഴ് നടൻ ജീവ സഞ്ചരിച്ച കാർ അപകടത്തില്‍ പെട്ടു. സേലത്ത് നിന്ന് ചെന്നൈക്ക് കുടുംബവുമായി മടങ്ങുമ്ബോള്‍, കല്ലക്കുറിച്ചിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. എതിരെ വന്ന ബൈക്ക് റോഡരികിലെ ബാരിക്കേഡില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. നടൻ ജീവയ്ക്കും കുടുംബാംഗങ്ങള്‍ക്കും നേരിയ പരിക്കുകള്‍ മാത്രമാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍.
Read Moreമൂന്നു വയസുകാരന്റെ മൃതദേഹം അടുത്ത വീട്ടിലെ വാഷിംഗ് മെഷീനിൽ
തിരുനെൽവേലി: മൂന്ന് വയസുകാരന്റെ മൃതദേഹം അയല്‍ക്കാരിയുടെ വീട്ടിലെ വാഷിംഗ് മെഷീനില്‍ നിന്ന് കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ മദ്ധ്യവയസ്‌കയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ വീട്ടുകാരോടുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടത്തുകയാണ് തമിഴ്‌നാട് പോലീസ്. തമിഴ്‌നാട് തിരുനെല്‍വേലിയിലാണ് സംഭവം. തങ്കമ്മാള്‍ എന്ന സ്ത്രീയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ അംഗനവാടിയില്‍ കൊണ്ടുപോയി വിടുന്നതിനായി ഡ്രസ് ചെയ്യിപ്പിച്ച ശേഷം തയ്യാറെടുക്കുകയായിരുന്നു അമ്മ രമ്യ. ഈ സമയം കുട്ടി വീടിന്റെ മുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു. പിന്നീട് നോക്കിയപ്പോള്‍ കുട്ടിയെ…
Read More‘പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വേർപിരിയുന്നു’; ജയം രവി
ചെന്നൈ: പതിനഞ്ച് വർഷം നീണ്ട വിവാഹ ബന്ധം വേർപെടുത്തി തമിഴ് താരം ജയം രവിയും ഭാര്യ ആരതിയും. ഏറെ നാളത്തെ ആലോചനകള്‍ക്കും ചർച്ചകള്‍ക്കും ഒടുവില്‍ എടുത്ത തീരുമാനമാണിതെന്ന് ജയം രവി പങ്കുവച്ച വാർത്താ കുറിപ്പില്‍ പറയുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അനാവശ്യമായ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും ജയം രവി അഭ്യർത്ഥിക്കുന്നു. ‘ജീവിതം എന്നത് ഒരുപാട് അധ്യായങ്ങളിലൂടെയുള്ള യാത്രയാണ്. അവയില്‍ ഓരോന്നിലും അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞിരിക്കുന്നു. ബിഗ് സ്ക്രീനിന് അകത്തും പുറത്തും എന്റെ ഈ യാത്രയില്‍ നിങ്ങളില്‍ പലരും ഒപ്പമുണ്ടായിരുന്നു. മാധ്യമങ്ങളോടും ആരാധകരോടും എന്നെകൊണ്ട് സാധിക്കുന്നത് പോലെ…
Read Moreനിർത്തിയ ബസിലേക്ക് കാർ പാഞ്ഞുകയറി അപകടം; ഒരു കുടുംബത്തിലെ 5 പേർ മരിച്ചു
ചെന്നൈ: നിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ജ്വല്ലറി ഷോപ്പ് ഉടമയും 2 പെണ്‍മക്കളുമടക്കം അഞ്ച് പേരാണ് മരിച്ചത്. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലേക്കാണ് പിന്നാലെയെത്തിയ കാർ പാഞ്ഞുകയറിയത്. യാത്രക്കാരിക്ക് ഛർദ്ദിക്കാൻ വേണ്ടി ബസ് നിർത്തിയപ്പോഴാണ് പിന്നില്‍ വന്ന കാർ ബസിലേക്ക് ഇടിച്ചുകയറിയത്. ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കാർ ഡ്രൈവറും മരിച്ച ജ്വല്ലറി ഷോപ്പ് ഉടമയുടെ ഭാര്യയും പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടത്തില്‍ കാർ പൂർണമായും തകർന്നു.
Read More