പാർട്ടി പതാക പുറത്തിറക്കാൻ ഒരുങ്ങി നടൻ വിജയ് 

ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പതാക നാളെ പുറത്തിറക്കും. ചെന്നൈയിലെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വിജയ് പതാക ഉയർത്തുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. ചടങ്ങില്‍ തമിഴ്‌നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളില്‍ നിന്നുള്ള 300 ഓളം പ്രവർത്തർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. ചങ്ങുകള്‍ വിലയിരുത്താൻ വിജയ് തിങ്കളാഴ്ച പാർട്ടി അസ്ഥാനം സന്ദർശിച്ചിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും അടക്കം വലിയ ആരാധക പന്തുണയുള്ള വിജയ് ഫെബ്രുവരിയിലാണ് തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. അതേസമയം പാർട്ടിയുടെ…

Read More

മകന്‍ മേല്‍ജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ചു; യുവാവിന്റെ അമ്മയെ ഉപദ്രവിച്ചതായി പരാതി 

ചെന്നൈ: ദലിത് സമുദായക്കാരനായ മകന്‍ മേല്‍ജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന് അമ്മയെ ഉപദ്രവിച്ചെന്ന് പരാതി. തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയിലെ മോറാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. 24 കാരനായ ദലിത് യുവാവും 23 കാരിയായ ഗൗണ്ടര്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമാണ് പ്രണയത്തിലായത്. ചൊവ്വാഴ്ചയാണ് ഇവര്‍ വിവാഹം കഴിച്ചത്. ബംഗലൂരുവില്‍ പഠനത്തിന് ശേഷം ജോലി ചെയ്യുകയാണ് യുവാവും യുവതിയും. വിവാഹ വാര്‍ത്ത അറിഞ്ഞതോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് യുവാവിന്റെ വീട്ടുകാര്‍ക്ക് നേരെ അക്രമമുണ്ടാകുന്നത്. യുവതിയുടെ വീട്ടുകാര്‍ യുവാവിന്റെ അമ്മയ്ക്ക് നേരെ അക്രമം അഴിച്ചു…

Read More

ഗായിക പി സുശീല ആശുപത്രിയിൽ 

ചെന്നൈ: ഗായിക പി സുശീല ആശുപത്രിയില്‍. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് ഗായികയെ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്നാണ് ഗായിക ചികിത്സ തേടിയത്. സ്വരമാധുര്യത്തിനുടമയായ പി സുശീല മലയാളത്തില്‍ നിരവധി പാട്ടുകള്‍ ആലപിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 88 വയസുള്ള സുശീല മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം അഞ്ച് തവണ നേടിയിട്ടുണ്ട്.

Read More

ഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ ഭാര്യ കൊലപ്പെടുത്തി 

ചെന്നൈ: ഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച്‌ കൊലപ്പെടുത്തി ഭാര്യ. തിരുവള്ളൂരിന് അടുത്ത പുല്ലറമ്പാക്കം സ്വദേശി സുരേഷിന്റെ കാമുകി രാജേശ്വരിയെയാണ് ഭാര്യ പാർവതി കൊലപ്പെടുത്തിയത്. 80 ശതമാനം പൊള്ളലേറ്റ രാജേശ്വരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 15 വർഷം മുമ്പാണ് സുരേഷും , പാർവതിയും വിവാഹിതരായത്. മക്കള്‍ ജനിച്ച്‌ അധികം വൈകും മുൻപ് തന്നെ ബുള്ളറപാക്കം സ്വദേശികയായ രാജേശ്വരിയുമായി സുരേഷ് പ്രണയത്തിലായി. രാജേശ്വരി ഭർത്താവുമായി വേർപിരിഞ്ഞ് തനിച്ച്‌ താമസിക്കുകയായിരുന്നു. ഇതിനിടെ രാജേശ്വരിയുടെ നിബന്ധത്തിന് വഴങ്ങി സുരേഷ് രാജേശ്വരിയ്‌ക്ക് താലി ചാർത്തിയതായും പറയപ്പെടുന്നു.…

Read More

സഹതാപം പിടിച്ചു പറ്റാൻ മകളെ കൊന്ന് യുവതി 

ചെന്നൈ: കടം വാങ്ങിയ പണം തിരികെ ചോദിച്ചെത്തുന്നവരുടെ സഹതാപം പിടിച്ചുപറ്റാൻ മകളെ കിണറ്റില്‍ എറിഞ്ഞ് കൊന്ന് യുവതി. കള്ളക്കുറിച്ചി ശങ്കരാപുരം സ്വദേശി പ്രകാശിന്റെ ഭാര്യ സത്യ (30) ആണ് രണ്ടാം ക്ലാസ് വിദ്യാർഥിയായ മകള്‍ തുഖാറയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പ്രകാശ് ശങ്കരാപുരം പോലീസില്‍ പരാതി നല്‍കി. സി.സി.ടി.വി ദൃശ്യങ്ങളില്‍ സത്യയ്‌ക്കൊപ്പം മകള്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തിലൂടെ നടന്നുപോകുന്നതായി കണ്ടെത്തി. ഇതിനിടെയാണ് ഞായറാഴ്ച രാത്രിയോടെ കൃഷിയിടത്തിലെ കിണറ്റില്‍ തുഖാറയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടില്‍ പലരില്‍നിന്നുമായി കടം വാങ്ങിയ അഞ്ചുലക്ഷത്തിലേറെ…

Read More

കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; 5 വിദ്യാർത്ഥികൾ മരിച്ചു 

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് വിദ്യാർഥികള്‍ മരിച്ചു. നിതീഷ് വർമ (20), ചേതൻ (24), യുഗേഷ് (20), നിതീഷ് (20), രാംമോഹൻ റെഡ്ഡി (20) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ രണ്ടു വിദ്യാർഥികളെ ആശുപത്രിയിലേക്കു മാറ്റി. സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥികളാണ് ഇവർ. ചെന്നൈ – തിരുപ്പതി ദേശീയപാതയിലാണ് അപകടമുണ്ടായത്. ഏഴംഗ സംഘം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്നതിനാല്‍ വിദ്യാർഥികളെ പുറത്തെടുക്കാൻ വൈകി. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ഈ ഭാഗത്ത്…

Read More

ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക് 

ചെന്നൈ: സംവിധായകൻ കാർത്തിക് സുബ്ബരാജിന്‍റെ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് ചിത്രത്തിന്‍റെ ചിത്രീകരണം താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് എന്നാണ് വിവരം. അതേ സമയം സൂര്യയുടെ പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എക്സ് പോസ്റ്റില്‍ പറയുന്നത്. നിർമ്മാതാവ് രാജശേഖർ പാണ്ഡ്യൻ എഴുതിയ ഇങ്ങനെയാണ് “പ്രിയപ്പെട്ട ആരാധകരെ, ഇതൊരു ചെറിയ പരിക്ക് ആയിരുന്നു. ദയവായി വിഷമിക്കേണ്ട, സൂര്യ അണ്ണാ നിങ്ങളുടെ എല്ലാ സ്നേഹത്തോടും പ്രാർത്ഥനകളോടും കൂടി സുഖമായിരിക്കുന്നു” എന്നാണ്. സൂര്യയുടെ പരിക്ക് നിസാരമാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഊട്ടിയിലെ ആശുപത്രിയില്‍ ചികില്‍സയ്ക്കുശേഷം കുറച്ചുദിവസം വിശ്രമിക്കാൻ നിർദേശിച്ചിട്ടുണ്ട്.…

Read More

ദൈവങ്ങള്‍ക്കൊപ്പം പോണ്‍ നടിയുടെ ചിത്രവും; ബോർഡ് പോലീസ് നീക്കം ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡില്‍ ദൈവങ്ങള്‍ക്കൊപ്പം പോണ്‍ നടി മിയ ഖലിഫയുടെ ചിത്രവും. തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡിലാണ് താരത്തിന്റെ ചിത്രവും ഇടംപിടിച്ചത്. ബോര്‍ഡ് ഇതികം തന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. തമിഴ്നാട്ടിലുടനീളമുള്ള ക്ഷേത്രങ്ങളില്‍ അമ്മന്‍ (പാര്‍വതി) ദേവിയെ ആരാധിക്കുന്ന ‘ആദി’ ഉത്സവത്തിനായാണ് ഹോര്‍ഡിംഗ് സ്ഥാപിച്ചത്. ഓരോ ഗ്രാമത്തിലും ഇതിന്റെ ഭാഗമായി ഗംഭീര ആഘോഷങ്ങളാണ് നടക്കുക. ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങൡ ആയിക്കണക്കിനാളുകളാണ് പങ്കെടുക്കുക. ഉത്സവ വഴിപാടിന്റെ ഭാഗമായ ‘പാല്‍ കുടം’ തലയിലേറ്റി നില്‍ക്കുന്ന രീതിയിലാണ് താരത്തിന്റെ ചിത്രം…

Read More

ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ മലയാളി ഡ്രൈവർ കുത്തേറ്റ് മരിച്ചു 

ചെന്നൈ: കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. നെടുമ്പാശ്ശേരി സ്വദേശി ഏലിയാസ് (41) ആണ് മരിച്ചത്. ഹൈവേ കേന്ദ്രീകരിച്ച്‌ കവര്‍ച്ച നടത്തുന്ന സംഘമാണ് ആക്രമിച്ചതെന്നാണ് സൂചന. വീട്ടുപകരണങ്ങളുമായി കഴിഞ്ഞ ആഴ്ചയാണ് ഏലിയാസ് ലോറിയില്‍ ബെംഗളൂരുവിലേക്ക് പോയത്. അവിടെ നിന്ന് മടങ്ങുന്നതിനിടയിലാണ് അപകടം. ഏലിയാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൃഷ്ണഗിരിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ഊർജിതമാക്കിയതായി കൃഷ്ണഗിരി പോലീസ് അറിയിച്ചു.

Read More

ചാനൽ വാർത്ത അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ ചാനൽ വാർത്താ അവതാരകയായിരുന്ന സൗന്ദര്യ അമുദമൊഴി അന്തരിച്ചു. അർ‌ബുദ ബാധിതയായി കഴിഞ്ഞ ആറു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ചികിത്സയുടെ വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങൾ ഉൾപ്പെടെ സൗന്ദര്യ, സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്ന് സൗന്ദര്യയ്ക്ക് സഹായങ്ങള്‍ ലഭിച്ചിരുന്നു.  

Read More