ബെംഗളുരു: കോവിഡ് ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലം കാത്തു സൂക്ഷിച്ചും അനേക്കൽ വി.ബി.എച്ച്.സി.വൈഭവ അപ്പാർട്ട്മെൻ്റിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മുഖ്യ അതിഥിയായി പരിപാടിയിൽ പങ്കെടുത്ത അനേകൽ ബെസ് കോം എ.ഇ.ഇ ശ്രീ പരഷ്യ നായക് പതാക ഉയർത്തി . റസിഡൻ്റ് അസോസിയേഷൻ പ്രസിഡൻറ് ശ്രീ സലി പി.എസ് മുഖ്യാതിഥിയെ ആദരിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും ദേശഭക്തി ഗാനങ്ങളും അതിനോടനുബന്ധിച്ചുള്ള പരിപാടികളും നടന്നു. സെക്രട്ടറി നാനാ മോഹന ആഘോഷ പരിപാടികൾ നിയന്ത്രിച്ചു. ചന്തപ്പുര ആനക്കൽ റോഡിൽ സ്ഥിതി ചെയ്യുന്ന 16 ഏക്കറിൽ…
Read MoreAuthor: വാർത്താ വിഭാഗം
കലാശി പാളയം മാർക്കറ്റ് ഇലക്ട്രോണിക് സിറ്റിയിലേക്ക് മാറ്റുന്നു?
ബെംഗളൂരു : നഗരത്തിലെ നല്ലൊരു ശതമാനം സാധാരണക്കാരും വ്യാപാരികളും നിത്യേന ബന്ധപ്പെടുന്ന ഏറ്റവും വലിയ ചന്തയാണ് കലാശിപ്പാളയം മാർക്കറ്റ്, എന്നാൽ ഈ മാർക്കറ്റ് മറ്റൊരു സ്ഥലത്തേക്ക് സ്ഥിരമായി മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായാണ് ഏറ്റവും പുതിയ വിവരം കൊറോണയുമായി ബന്ധപ്പെട്ട ലേക്കൗട്ട് കാരണം കലാശിപ്പാളയം മാർക്കറ്റ് താൽക്കാലികമായി ഇലക്ട്രോണിക് സിറ്റിയിലേക്ക് മാറ്റിയിരുന്നു.ഇത് സ്ഥിരം സംവിധാനം ആകാൻ സാധ്യത ഉള്ളതായി’ഡെക്കാൻ ഹെറൾഡ്’ പത്രം റിപ്പോർട്ട് ചെയ്യുന്നു. ഹൊസൂർ റോഡിലെ ഇലക്ട്രോണിക് സിറ്റി ഫേസ് 2 ലെ അടുത്തുള്ള ഹുസ്കുർ റോഡിൽ ആണ് മാർക്കറ്റിന്റെ താത്കാലിക സജ്ജീകരണം ഇപ്പൊൾ ഒരുക്കുന്നത്. ഈ…
Read Moreഇന്ദിര ക്യാന്റീൻ വഴി നടത്തിവന്നിരുന്ന സൗജന്യ ഭക്ഷണ വിതരണം താൽക്കാലികമായി നിർത്തിവച്ചു.
ബെംഗളൂരു : ഇന്ദിര ക്യാന്റീൻ മുഖേന നൽകിയിരുന്ന സൗജന്യ ഭക്ഷണം താൽക്കാലികമായി നിർത്തി വച്ച് കർണാടക ഗവൺമെന്റ്. എന്നാൽ ക്യാന്റീൻ മുൻപ് പ്രവർത്തിച്ചിരുന്ന പോലെ തുടർന്നും പ്രവർത്തിക്കും എന്ന് ഗവൺമെന്റ് കേന്ദ്രങ്ങൾ അറിയിച്ചു. മാർച്ച് 28 ന് ആണ് പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം നൽകാൻ തീരുമാനിച്ചത്. കൊറോണ വൈറസ് മൂലം ബുദ്ധിമുട്ടിയിരുന്ന സാധാരണക്കാരെ സഹായിക്കാൻ ആയിരുന്നു ഈ തീരുമാനം. ഇതിനായി 19 കാൻറീനുകളിലും സൗകര്യം ഏർപ്പെടുത്തി. എന്നാൽ ഈ സൗകര്യങ്ങൾ പലരും ദുരുപയോഗം ചെയ്യാൻ തുടങ്ങുകയും, ഭക്ഷണത്തിന്റെ മികവിനെ കുറിച്ച് ചില കോണുകളിൽ നിന്ന്…
Read Moreലോക്ക്ഡൗണിൽ ആരും ഒറ്റക്കല്ല;പ്രധാനമന്ത്രി.
ന്യൂഡൽഹി : ഈ ലോക്ക് ഡൗണിൽ ആരും ഒറ്റക്കല്ല എന്ന സന്ദേശം നൽകി പ്രധാനമന്ത്രി. ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ലോക് ഡൗണിനോട് നന്നായി പ്രതികരിച്ചു,ഇത് നമ്മുടെ സാമൂഹിക പ്രതിബദ്ധതയാണ് തെളിയിക്കുന്നത്, ഇപ്പോൾ മറ്റു രാജ്യങ്ങൾ ഇത് മാതൃക ആക്കുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ തരുന്ന ഭീഷണിയുടെ ഇരുട്ട് നമ്മൾ മറികടക്കേണ്ടതുണ്ട് എന്ന് പറഞ്ഞ പ്രധാനമന്ത്രി ജനങ്ങളോടായി ഒരു നിർദ്ദേശവും മുന്നോട്ടുവച്ചു. എല്ലാവരും ഈ വരുന്ന ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ വൈദ്യുതി…
Read Moreകേരള ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കാസർകോട് അതിർത്തി കടുത്ത നിയന്ത്രണങ്ങളോടെ തുറക്കാൻ സാദ്ധ്യത.
ബെംഗളൂരു : കേരള ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കാസർകോട് അതിർത്തി റോഡ് തുറക്കാൻ തയ്യാറായതായി സ്ഥിരീകരിക്കാത്ത വാർത്തകൾ. എന്നാൽ ഈ തീരുമാനം ചില നിബന്ധനകൾക്ക് വിധേയമായി മാത്രം ആയിരിക്കും. രോഗികളുടെ ചികിത്സക്കായി ഡോക്ടറുടെ അനുമതിയോടെ ഉള്ള യാത്ര മാത്രമാണ് അനുവദിക്കുകയുള്ളൂ . കേരളത്തിൽ ഉള്ളവർക്ക് തലപ്പാടി വഴി മംഗളൂരു ഉള്ള ആശുപത്രികളിലേക്ക് പോകാം. ഇതിലേക്കായി അതിർത്തിയിലെ പോലീസ് സന്നിധ്യവും കർണാടക വർധിപ്പിച്ചു. സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തണം എന്ന് ഇന്നലെ കേരള ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. കേന്ദ്ര സർക്കാറുമായും ഈ വിഷയത്തിൽ പല വട്ടം…
Read Moreമദ്യം ലഭിക്കാത്തതിനാൽ കർണാടകയിൽ ഇതുവരെ ആത്മഹത്യ ചെയ്തത് 13 പേർ!
ബെംഗളൂരു : മദ്യം ലഭിക്കാത്തതു മൂലം കർണാടകയിൽ 13 പേർ ഇതുവരെ ആത്മഹത്യ ചെയ്തു. ഗ്രാമീണ മേഖലയിലും മറ്റു ചെറു നഗരങ്ങളിലും ആണ് ഇത്തരം ആത്മഹത്യകൾ കൂടുതലും നടന്നിട്ടുള്ളത്. ശിവമോഗ, ചിക്കബെല്ലാപുര, കോലാർ എന്നിവിടങ്ങളിലായി ആയി ചൊവ്വാഴ്ച മാത്രം 3 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മദ്യം കിട്ടാതായതോടെ ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണവും അതുപോലെതന്നെ അനധികൃത മദ്യ ഉല്പാദനവും വിതരണവും പലയിടത്തും വർധിച്ചിട്ടുണ്ട്. ഇതിനെതിരെ എതിരെ എക്സൈസ് വകുപ്പ് അവരുടെ നിരീക്ഷണം കൂടുതൽ ശക്തമാക്കി. സ്ഥിരമായി മദ്യപിച്ചിരുന്ന വർക്ക് ഒരു സുപ്രഭാതത്തിൽഅത് ലഭിക്കാതെ വരുമ്പോൾ ഉള്ള മാനസിക…
Read More