ഗവർണറെ വിമർശിച്ച് എസ്.എഫ്.ഐ രംഗത്ത്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി എസ്എഫ്ഐ. ഗവർണർമാരെ ഉപയോഗിച്ച് രാഷ്ട്രീയ നീക്കമാണ് ബിജെപി നടത്തുന്നത്. ആരിഫ് മുഹമ്മദ് ഖാൻ കടുത്ത ധാർമ്മിക രോഷം പ്രകടിപ്പിക്കുകയാണെന്നും എസ്എഫ്ഐ ആരോപിച്ചു. ഗവർണർ ധാർമ്മിക രോഷം പ്രകടിപ്പിക്കേണ്ട ആവശ്യമില്ല. ജനങ്ങൾ വോട്ട് ചെയ്തല്ല ഗവർണർ പദവിയിലെത്തിയത്. ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഇക്കാര്യം സർക്കാർ പരിഗണിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. ഗവർണർ മീഡിയ മാനിയക്കാണെന്നും, കേന്ദ്ര സർക്കാരിനോടുള്ള കൂറ് കാരണമാണ് ഇത് ചെയ്യുന്നതെന്നും എസ്എഫ്ഐ ആരോപിച്ചു.

Read More

ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതൽ; സെപ്റ്റംബര്‍ 7ന് ശേഷം വിതരണം ചെയ്യില്ല

തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതൽ ലഭ്യമാകും. ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യക്കിറ്റ് വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം അന്നേ ദിവസം ജില്ലാ ആസ്ഥാനത്ത് ബന്ധപ്പെട്ട ജനപ്രതിനിധികള്‍ നിർവഹിക്കും. എഎഐ (മഞ്ഞ) കാർഡ് ഉടമകൾക്കുള്ള കിറ്റുകൾ ഓഗസ്റ്റ് 23, 24 തീയതികളിൽ വിതരണം ചെയ്യും. ഓഗസ്റ്റ് 25, 26, 27 തീയതികളിൽ പിഎച്ച്എച്ച് (പിങ്ക്) കാർഡുടമകൾക്കും ഓഗസ്റ്റ് 29, 30, 31 തീയതികളിൽ എൻപിഎസ് (നീല) കാർഡുടമകൾക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ…

Read More

റോളര്‍ സ്‌കേറ്റിങ് നെറ്റ് ബോള്‍ രാജ്യാന്തര മത്സരത്തിൽ ഇന്ത്യയ്ക്ക് സ്വർണ്ണം

തിരുവനന്തപുരം: മലേഷ്യയിൽ നടന്ന രാജ്യാന്തര റോളർ സ്കേറ്റിംഗ് നെറ്റ്ബോൾ മത്സരത്തിൽ ഇന്ത്യ സ്വർണ്ണ മെഡൽ നേടി. മത്സരത്തിൽ ഇന്ത്യ ഓവറോൾ ചാമ്പ്യൻമാരായി. ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾ ഒന്നാം സ്ഥാനം നേടി. സീനിയർ ആൺകുട്ടികൾ വെള്ളി മെഡൽ നേടി. വിവിധ പ്രായവിഭാഗങ്ങളിലായി 55 അത്ലറ്റുകളാണ് മത്സരിച്ചത്. ഇതിൽ 38 പേർ മലയാളികളായിരുന്നു.

Read More

കണ്ണൂർ വി സിയുടേത് ഗുരുതര ചട്ടലംഘനമെന്ന് നിയമോപദേശം; കർശന നടപടിക്ക് സാധ്യത

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ റാങ്ക് ലിസ്റ്റ് മരവിപ്പിച്ച ഗവർണറുടെ നടപടിയെ പരസ്യമായി വെല്ലുവിളിച്ച, കണ്ണൂർ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെതിരെ കർശന നടപടിക്ക് സാധ്യത. ചാന്‍സലര്‍ക്കെതിരെ മാധ്യമങ്ങളോടു സംസാരിച്ചതും ഗവർണർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സിൻഡിക്കേറ്റ് വിളിച്ചുചേർത്തതും ഗുരുതരമായ ചട്ടലംഘനമാണെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചു. ഡൽഹിയിലുള്ള ഗവർണർ 25ന് തിരിച്ചെത്തിയാലുടൻ നടപടി ഉണ്ടായേക്കും. കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്‍റെ നിയമനം ഗവർണർ മരവിപ്പിച്ചതിനെതിരെ കേസ് കൊടുക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. പ്രിയ വർഗീസിനെ നിയമിക്കാനുള്ള…

Read More

‘എൽദോസ് പോൾ നാട്ടിലെത്തിയിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ല’

കൊച്ചി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി സ്വർണം നേടിയ എൽദോസ് പോളിന്‍റെ വീട്ടിലേക്ക് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ. എൽദോസ് എത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും ജില്ലയിലെ മന്ത്രിയോ കായിക മന്ത്രിയോ കളക്ടറോ ആരും താരത്തിൻ്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. എൽദോസ് ഉൾപ്പെടെയുള്ള കളിക്കാർക്ക് സർക്കാർ ഇതുവരെ ഒരു സഹായവും പ്രഖ്യാപിച്ചിട്ടില്ല. അറിഞ്ഞിടത്തോളം കേരളത്തിന്റെ കായിക മന്ത്രിക്ക് ഉദ്ഘാടനങ്ങളും യാത്രകളുമല്ലാതെ പ്രത്യേകിച്ചു ജോലി ഭാരമൊന്നും കാണുന്നില്ലെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. ജീവിതസാഹചര്യങ്ങളോട് പൊരുതുന്ന എൽദോസിനെപ്പോലുള്ള ചെറുപ്പക്കാരെ അഭിനന്ദിക്കാനോ നേരിൽ കാണാനോ അവർക്ക് കഴിയുന്നില്ലെങ്കിൽ, അവർ…

Read More

ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് ‘പ്രായം’ കൂടുന്നു; പകുതിയിലധികം മധ്യവയസ്‌കർ

ന്യൂ ഡൽഹി: സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ (സിഎംഐഇ) റിപ്പോർട്ട് പ്രകാരം രാജ്യത്തെ തൊഴിൽ സേനക്ക് പ്രായം കൂട്ടുന്നു. സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കനുസരിച്ച് രാജ്യത്തെ പകുതിയിലധികം തൊഴിലാളികളും മധ്യവയസ്ക വിഭാഗത്തിലാണ് പെടുന്നത്. ഇവരുടെ ഡാറ്റ അനുസരിച്ച്, തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതയും കുറയുകയാണ്. 2016-17ൽ ഇന്ത്യയിലെ 42 ശതമാനം തൊഴിലാളികളും അവരുടെ നാൽപതുകളിലും അമ്പതുകളിലും ആയിരുന്നു. 2019-20 ആയപ്പോഴേക്കും ഇത് 51 ശതമാനമായി ഉയർന്നു. 2021-22 ആയപ്പോഴേക്കും ഇത് 57 ശതമാനമായി ഉയർന്നു. കൂടാതെ, 2016-17 ലെ ഇന്ത്യയിലെ തൊഴിൽ…

Read More

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത 4 കോൺഗ്രസ് പ്രവർത്തകർ പിടിയിൽ

കൽപറ്റ: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം നശിപ്പിച്ച സംഭവത്തിൽ ഓഫീസ് അസിസ്റ്റന്‍റ് ഉൾപ്പെടെ 4 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ഗാന്ധിജിയുടെ ഛായാചിത്രം തകർത്തതുമായി ബന്ധപ്പെട്ട് അഞ്ച് കോൺഗ്രസ് പ്രവർത്തകർക്ക് പോലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞും രണ്ട് പേർ വ്യാഴാഴ്ച രാവിലെയുമാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. പക്ഷേ ആരും ഹാജരായില്ല. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജൂൺ 24ന് ബഫർ സോൺ വിഷയത്തിൽ എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം തകർന്നിരുന്നു. എന്നാൽ ഇത്…

Read More

പ്രിയ വർഗീസിനെ നിയമന പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ഹർജി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ, കണ്ണൂർ സർവകലാശാലയിലെ മലയാളം അസിസ്റ്റന്‍റ് പ്രൊഫസർമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയയാണ് ഹർജി നൽകിയത്. അഭിമുഖത്തിൽ പ്രിയാ വർഗീസിന് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചപ്പോൾ ജോസഫ് സ്കറിയ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു. അസോസിയേറ്റ് പ്രൊഫസറുടെ നിയമനത്തിന് പരിഗണിച്ച ആറുപേരിൽ ഗവേഷണ സ്കോറിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് പ്രിയ വർഗീസായിരുന്നു. 651 മാർക്കോടെ ഗവേഷണ സ്കോറിൽ ഒന്നാമതെത്തിയ…

Read More

സിപിഐ സമ്മേളനം; കെ.എൻ ബാലഗോപാലിനും പിണറായി ബ്രാൻഡിനുമെതിരെ വിമർശനം

കൊല്ലം : സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ മണ്ഡലം കമ്മിറ്റികൾ കൂടുതൽ വിമർശനങ്ങളുമായി രംഗത്തെത്തി. ധനമന്ത്രി കെ എൻ ബാലഗോപാലിനെയും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും പ്രതിനിധികൾ വിമർശിച്ചു. കൊല്ലത്തും പിണറായി ബ്രാൻഡിനെതിരെ വിമർശനം ഉയർന്നു. കൊല്ലം ജില്ലയിൽ നിന്നുള്ള മന്ത്രി കൂടിയായ ധനമന്ത്രി കെ എൻ ബാലഗോപാലിനെ ചില പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചു. ജിഎസ്ടി കൗൺസിലിൽ പോയി നിശ്ശബ്ദത പാലിച്ച് എല്ലാം അംഗീകരിച്ചു. പിന്നീട് കേരളത്തിൽ വന്ന് തീരുമാനങ്ങൾ എതിർത്തുവെന്ന് മാറ്റിപ്പറയുകയാണെന്നായിരുന്നു വിമർശനം. ഇടത് സർക്കാരിനെ…

Read More

കേസുകൾ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹർജി കോടതി തള്ളി

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ തന്റെ പേരിലുള്ള കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ രഹസ്യമൊഴി നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയത്. ഇതേതുടർന്ന് തിരുവനന്തപുരത്തും പാലക്കാടും സ്വപ്നയ്ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. മുൻ മന്ത്രി കെ.ടി ജലീലിന്‍റെ പരാതിയിൽ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് തിരുവനന്തപുരത്ത് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ സ്വപ്ന മുൻകൂർ…

Read More
Click Here to Follow Us