നിയമ വിരുദ്ധമായി പിരിച്ചു വിട്ടവരെ തിരിച്ചെടുക്കണം ; ഡെപ്യൂട്ടി ലേബർ കമ്മീഷൻ 

ബെംഗളൂരു: സ്വകാര്യ കമ്പനിയിൽ നിന്നു നിയമവിരുദ്ധമായി പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ ഉത്തരവിട്ട് ഡപ്യൂട്ടി ലേബർ കമ്മിഷണർ . കർണാടക സ്റ്റേറ്റ് ഐടി, ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ (കെഐടിയു) ഇടപെടലിനെത്തുടർന്നാണു നടപടി.

കഴിഞ്ഞ മാസം സ്വകാര്യ കമ്പനിയായ എംപിഎസ് ലിമിറ്റഡിലെ 2 ജീവനക്കാരെ ചെന്നൈ, ഡെറാഡൂൺ എന്നിവിടങ്ങളിലേക്കു സ്ഥലം മാറ്റി. നിയമവിരുദ്ധ നടപടി ചോദ്യം ചെയ്ത ഇരുവരെയും കമ്പനി പിരിച്ചുവിട്ടു. തുടർന്ന് ജീവനക്കാർ കെഐടിയുവിനെ സമീപിക്കുകയായിരുന്നു. ജോലിയിൽ തിരികെ പ്രവേശിച്ച ജീവനക്കാരെ കെഐടിയു കേന്ദ്ര നിർവാഹക സമിതി അംഗം എം.എൽ.ശ്രീധര, യൂണിറ്റ് സെക്രട്ടറി ഹൊനേഷ് ഗൗഡ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts