നമ്മ മെട്രോയുടെ വരുമാനത്തില്‍ വന്‍ കുതിച്ചു ചാട്ടം;ഉടന്‍ ലാഭത്തിലേക്ക്.

ബെംഗളൂരു : നമ്മ മെട്രോ ഒന്നാംഘട്ടത്തിൽ പൂർണതോതിൽ സർവീസ് തുടങ്ങിയതിനു ശേഷം ബെംഗളൂരു മെട്രോ റെയിൽ കോർപറേഷന്റെ (ബിഎംആർസിഎൽ) വരുമാനത്തിൽ കുതിച്ചുചാട്ടം. 42.3 കിലോമീറ്ററിൽ മെട്രോട്രെയിൻ ഓടിത്തുടങ്ങിയ ജൂൺ മുതൽ ഈ മാസം വരെ 175 കോടി രൂപയാണു ടിക്കറ്റിനത്തിൽ ലഭിച്ചത്. 2016–17 സാമ്പത്തിക വർഷത്തെ ആകെ വരുമാനം 110 കോടി രൂപയായിരുന്നു. ഇതിൽനിന്നാണു മാസം ശരാശരി 26 കോടി രൂപയിലേക്കു വരുമാനം കുതിച്ചുയർന്നത്.

  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു

ബിഎംആർസിഎൽ ലാഭത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും ഒന്നാം ഘട്ടം പൂർത്തിയായതോടെ വരുമാനനഷ്ടത്തിൽ കുറവുണ്ടായിട്ടുണ്ടെന്നു പിആർഒ യു.എ. വസന്തറാവു പറഞ്ഞു. ലാഭത്തിലേക്കു ചുവടുവച്ചുകൊണ്ടിരിക്കുകയാണ്. ഒരു വർഷത്തിനകം സംസ്ഥാന സർക്കാരിന്റെ സഹായമില്ലാതെ ബിഎംആർസിഎല്ലിനു സ്വയം പര്യാപ്തത കൈവരിക്കാനാകും. ഇപ്പോൾ ദിവസേന മൂന്നരലക്ഷത്തോളം പേരാണ് മെട്രോയിൽ യാത്ര ചെയ്യുന്നത്.

ഒക്ടോബർ 23ന് 3.7 ലക്ഷം പേർ യാത്ര ചെയ്തതാണ് റെക്കോർഡ്. ദിവസേന മുപ്പതിനായിരം പേരെത്തുന്ന മജസ്റ്റിക് കെംപഗൗഡ ഇന്റർചേഞ്ച് ആണ് ഏറ്റവും തിരക്കേറിയ മെട്രോ സ്റ്റേഷൻ. അടുത്ത വർഷം ആറു കോച്ചുകളുള്ള ട്രെയിൻ എത്തുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണു ബിഎംആർസിഎലിന്റെ കണക്കുകൂട്ടൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
[masterslider id="10"]

Related posts