രാജ്യത്ത് ഇരട്ടിയായി കൊവിഡ് പ്രതിവാര കേസുകൾ

ദില്ലി: രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഇരട്ടിയായി. കഴിഞ്ഞ ഒരാഴ്ച 15,000ത്തിൽ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് കോടി കൊവിഷീൽഡ് ഡോസുകൾ ഉടൻ ഉപയോഗിക്കണമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, കൊവിഡ് കണക്കിൽ വർധന ഉണ്ടായതോടെ പ്രധാനമന്ത്രി മറ്റന്നാൾ മുഖ്യമന്ത്രിമാരുമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

ഡൽഹിയിൽ തുടർച്ചയായി മൂന്നാമത്തെ ദിവസവും പ്രതിദിന കൊവിഡ് കണക്ക് ആയിരത്തിന് മുകളിലാണ്. 1083 പേർക്കാണ് ഒടുവിൽ കൊവിഡ് സ്ഥിരീകരിച്ചത്. 4.48 ശതമാനമാണ് ദില്ലിയിലെ പൊസിറ്റിവിറ്റി നിരക്ക്. തലസ്ഥാനത്ത് കരുതൽ ഡോസ് സൗജന്യമാക്കിയതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വീണ്ടും ആളുകൾ എത്തി തുടങ്ങി.

  കോൺഗ്രസിൽ മുഖ്യമന്ത്രിപദത്തിനായി തർക്കം മുറുകുന്നു; തെരുവിലിറങ്ങി അണികൾ, പന്തംകൊളുത്തി പ്രകടനവും ഫ്ലക്സ് യുദ്ധവും

ഡൽഹിക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലും കൊവിഡിൽ നേരിയ വർധന ഉണ്ടായതോടെ മറ്റന്നാൾ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേരും. ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി മൻസുഖ് മണ്ഡവ്യ എന്നിവരും മറ്റന്നാളത്തെ യോഗത്തിൽ പങ്കെടുക്കും എന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാളങ്ങളിൽ വെള്ളം കയറി, കൂടുകൾ തകർന്നു; ബെം​ഗളൂരുവിൽ സഹായം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് മിണ്ടാപ്രാണികളുടെ പ്രവാഹം.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിടിച്ചുപറിയോ? ബെംഗളൂരുവിൽ സൈക്കിൾ യാത്രക്കാരനിൽ നിന്നും ടോൾ ഈടാക്കിയതായി ആരോപണം; വീഡിയോ വൈറൽ
[masterslider id="10"]

Related posts

Click Here to Follow Us