ഹിന്ദു യുവതിയുടെ അന്ത്യകർമങ്ങൾക്കായി കൈകോർത്ത് മുസ്ലീങ്ങൾ

CASTE

ബെംഗളൂരു: കർണാടകയിൽ വർഗീയ സംഘർഷം നടക്കുമ്പോഴും മൈസൂരുവിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സാമുദായിക സൗഹാർദത്തിന്റെ സംഭവമാണ് ഇപ്പോൾ ശ്രദ്ധപിടിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മരണമടഞ്ഞ സ്ത്രീയുടെ അന്ത്യകർമങ്ങൾ നടത്തുന്നതിനായി ഒരു ഹിന്ദു കുടുംബത്തെ സഹായിക്കാൻ നഗരത്തിലെ ഒരു കൂട്ടം മുസ്ലീം യുവാക്കൾ കൈകോർത്തു.

ഗൗസിയ നഗറിലെ ജയക്ക(60) ആണ് മരണമടഞ്ഞത്. വിരലിലെണ്ണാവുന്ന ഹിന്ദു കുടുംബങ്ങൾ മാത്രമാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഹൈന്ദവ ആചാരപ്രകാരം ജയക്കയുടെ അന്ത്യകർമങ്ങൾ നടത്തുന്നതിന് അയൽവാസികളായ ഏതാനും മുസ്ലീം യുവാക്കൾ സഹായഹസ്തം നീട്ടുകയായിരുന്നു.

  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

കുറച്ച് കുടുംബങ്ങൾ മാത്രമാണ് ഈ പ്രദേശത്ത് താമസിക്കുന്നതെന്നും ഗൗസിയ നഗറിലെ താമസക്കാരിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണെന്നും പ്രാദേശിക കോർപ്പറേറ്റർ ശാന്തകുമാരി അറിയിച്ചു. കൂടാതെ രണ്ട് സമുദായങ്ങളും ഇവിടെ സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നതെന്നും അവർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts