ഫ്രീഡം പാർക്കിന് ചുറ്റുമുള്ള തെരുവുകൾ പേ ആൻഡ് പാർക്കിലേക്ക്.

ഫ്രീഡം പാർക്കിൽ പുതുതായി നിർമ്മിച്ച പാർക്കിംഗ് സൗകര്യം പ്രവർത്തിപ്പിക്കുന്നതിനായി ബിബിഎംപി സംഘടിപ്പിച്ച ലേലങ്ങൾ, കരാറുകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ, ഫ്രീഡം പാർക്കിനു ചുറ്റുമുള്ള തെരുവുകളിലെ സൗജന്യ പാർക്കിംഗ് സൗകര്യം ബിബിഎംപി നിരോധിക്കാൻ സാധ്യത.

78 കോടി രൂപ മുടക്കി നിരവധി സമയപരിധികൾ നഷ്ടപ്പെടുത്തി ക്കൊണ്ട് ബിബിഎംപി നിർമിച്ച പാർക്കിങ് സൗകര്യം ലാഭകരമല്ലെന്ന് ലേലക്കാർ കരുതുന്നതിന്റെ ഒരു പ്രധാന കാരണം ഫ്രീഡം പാർക്കിന് ചുറ്റുമുള്ള തെരുവുകളിൽ പാർക്കിംഗ് ഇപ്പോഴും സൗജന്യമാണ് എന്നതാണ്.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

അതിനാൽ ഫ്രീഡം പാർക്കിന്റെ 500 മീറ്റർ ചുറ്റളവിലുള്ള തെരുവുകൾ പേ ആൻഡ് പാർക്ക് മേഖലയായി പ്രഖ്യാപിക്കുന്ന കാര്യം മുനിസിപ്പൽ അധികൃതർ പരിഗണിക്കുന്നുണ്ട്. ഇതിലൂടെ മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യത്തിലേക്ക് വാഹന ഉപയോക്താക്കളെ എത്തിക്കാൻ ഈ നടപടി സഹായിക്കുമെന്നാണ് ബിബിഎംപി പ്രതീക്ഷിക്കുന്നത്.

പുതുതായി പണികഴിപ്പിച്ച പാർക്കിംഗ് സൗകര്യം പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ഞങ്ങൾ ഒരു പുതിയ ടെൻഡറിനായി പ്രവർത്തിക്കുന്നുണ്ടെന്നും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പാർക്കിംഗ് സൗകര്യം തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts