കർണാടകയിൽ നിന്നുള്ള 10 വിദ്യാർഥികൾ യുക്രെയിനിൽ കുടുങ്ങിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ബെംഗളൂരു: രണ്ട് മെഡിക്കൽ വിദ്യാർത്ഥികളടക്കം കർണാടകയിൽ നിന്നുള്ള 10 വിദ്യാർത്ഥികളെങ്കിലും റഷ്യൻ അധിനിവേശത്തിന്റെ മധ്യത്തിൽ ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിൽ കുടുങ്ങിക്കിടക്കുന്നതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കീവിലെ ബോഗോമോലെറ്റ്‌സ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റി ആൻഡ് റിസർച്ച് സെന്ററിലാണ് വിദ്യാർത്ഥികൾ ചേർന്നിരിക്കുന്നത്.

രണ്ട് ബസുകളിലായി നൂറോളം വിദ്യാർഥികൾ വിമാനത്താവളത്തിലേക്ക് പോയെങ്കിലും ഉക്രെയ്‌നും റഷ്യയും തമ്മിൽ യുദ്ധമുണ്ടായതിനാൽ നിരവധി ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉക്രെയ്‌നിൽ കുടുങ്ങിയതെന്നും ഇവരിൽ പത്തിലധികം പേർ കന്നഡിഗരാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

ഞങ്ങൾ ഉക്രെയ്നിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ഉക്രെയ്നിലെ ഇന്ത്യൻ എംബസി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചട്ടുണ്ട് കൂടാതെ വിമാന സർവീസുകൾ പുനരാരംഭിക്കുന്ന മുറയ്ക്ക് ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണ്.

വിദേശകാര്യ സെക്രട്ടറിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രിയുമായ് ഈ വിഷയത്തെപ്പറ്റി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് സഹായം നൽകുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിക്കുന്നതിന് ഐഎഫ്എസ് ഓഫീസർ മനോജ് രാജനെ സംസ്ഥാന സർക്കാർ നോഡൽ ഓഫീസറായി നിയമിച്ചട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
[masterslider id="10"]

Related posts