സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; നാലുപേർ അറസ്റ്റിൽ.

ബെംഗളൂരു: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ 4 പേർ അറസ്റ്റിൽ. ഇ-കൊമേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടു സഹപ്രവർത്തകരുൾപ്പെടെയുള്ള നാലുപേരെയാണ് പോലീസ് പിടികൂടിയത്.

യെലഹങ്ക സ്വദേശികളായ രാകേഷ് (20), വരുൺ കുമാർ (21), മോഹൻ (21), സുരാജ് (20) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ടാണ് ട്രിനിറ്റിക്ക് സമീപം പ്രവർത്തിക്കുന്ന ഇ-കോമേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരൻ സുരേന്ദ്ര (23) യ്ക്ക് കുത്തേറ്റത്. തുടർന്ന് ഒളിവിൽ പോയ നാലുപേരെയും വാടകവീട്ടിൽനിന്നാണ് പിടികൂടിയത്.

  വനിതാ ബില്ല്; ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്

താക്കിയത് ചെയ്തിട്ടും സുരേന്ദ്ര സ്ഥാപനത്തിലെ ഒരു ജീവനക്കാരിക്ക് നിരന്തരം പ്രണയസന്ദേശമയച്ചതാണ് അക്രമത്തിന് കാരണമായതെന്ന് പോലീസ് പറയുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെ ഓഫീസിന് സമീപത്തെ ചായക്കടയിൽ വെച്ച് ഇതേവിഷയത്തിൽ സുരേന്ദ്രയും രാകേഷും തമ്മിൽ വാക്കുതർക്കമുണ്ടായി.

വാക്കുതർക്കത്തിൽ വരുണും വരുണിന്റെ സുഹൃത്തുക്കളായ മോഹനും സുരാജും രാകേഷിനൊപ്പം ചേർന്നു. തർക്കത്തിനൊടുവിൽ മോഹൻ കൈവശമുണ്ടായിരുന്ന കത്തിയുപയോഗിച്ച് സുരേന്ദ്രയെ കുത്തുകയായിരുന്നു. തുടർന്ന് നാലുപേരും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. സമീപവാസികളാണ് സുരേന്ദ്രയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിലേക്ക് മാറുന്നവർ ശ്രദ്ധിക്കുക; സുരക്ഷാ നിർദ്ദേശങ്ങളുമായി ബെസ്കോം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'അറാത്തണ്ണന്റെ' അടുത്ത നോട്ടം അമൃതയിലേക്ക്; പ്രണയാഭ്യർത്ഥനയുമായി സന്തോഷ് വർക്കി, പണി പാളുമെന്ന് സോഷ്യൽ മീഡിയ!
[masterslider id="10"]

Related posts

Click Here to Follow Us