ബെംഗളൂരു ∙ നമ്മ മെട്രോയുടെ രണ്ടാംഘട്ട നിർമാണത്തിനായി 2000 കോടി രൂപയുടെ സഹായവാഗ്ദാനവുമായി ദ് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എഐഐബി). രണ്ടാംഘട്ടത്തിലെ നാഗവാര–ഗോട്ടിഗെരെ പാതയുടെ നിർമാണത്തിനാണു സാമ്പത്തിക സഹായ വാഗ്ദാനം.
പ്രതിവർഷം രണ്ടുശതമാനം പലിശനിരക്കിൽ 20 വർഷം കൊണ്ടാണു വായ്പ തിരിച്ചടയ്ക്കേണ്ടതെന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ എംഡി പ്രദീപ് സിങ് ഖരോല പറഞ്ഞു. 13.9 കിലോമീറ്റർ ഭൂഗർഭപാത ഉൾപ്പെടുന്ന നാഗവാര–ഗോട്ടിഗെരെ പാതയ്ക്കു 11,014 കോടി രൂപയാണു കണക്കാക്കുന്ന ചിലവ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.