ഒമ്പത് വയസുകാരൻ ഡെംബ ഗൊറില്ലയുടെ ജന്മദിനം ആഘോഷമാക്കി മൈസൂരു മൃഗശാല

ബെംഗളൂരു : ഒമ്പത് വർഷം തികയുന്ന ഗൊറില്ല ഡെംബയുടെ ജന്മദിനം മൈസൂരു മൃഗശാലയിൽ ആഘോഷിച്ചു. ഡെംബയുടെ ഇന്ത്യയിലെ ആദ്യ ജന്മദിന ആഘോഷമാണിത്. 2021 ഓഗസ്റ്റിലാണ് ജർമ്മനിയിൽ നിന്ന് സഹോദരൻ താബോ (14) യ്‌ക്കൊപ്പം മൈസൂർ മൃഗശാലയിലേക്ക് എത്തിയത്.

എല്ലാ വർഷവും മൃഗങ്ങളുടെ ജന്മദിനം ആഘോഷിക്കുന്ന യൂറോപ്യൻ മൃഗശാലകളുടെ മാതൃക ആണ് ഡെംബയുടെ ജന്മദിനം ആഘോഷത്തിലൂടെ മൃഗശാല അധികൃതർ പിന്തുടർന്നത്.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

മൃഗശാല എല്ലാ വർഷവും മൃഗങ്ങളുടെ ജന്മദിനം ആഘോഷിക്കുന്നുണ്ടെന്ന് മൈസൂരു മൃഗശാല എക്സിക്യൂട്ടീവ് ഡയറക്ടർ അജിത് കുൽക്കർണി പറഞ്ഞു. ആഘോഷം അടയാളപ്പെടുത്താൻ ആനകളെപ്പോലുള്ള അതാത് മൃഗങ്ങളുടെ സംരക്ഷകർ അവയ്ക്ക് പ്രത്യേക ഭക്ഷണം നൽകുന്നു. ഭക്ഷണക്രമത്തിൽ മാറ്റമൊന്നും ഉണ്ടാകില്ലെങ്കിലും ഭക്ഷണം വ്യത്യസ്തമായാണ് നൽകുന്നത്. ഡെംബയ്ക്ക് പഴങ്ങളും പച്ചക്കറികളും സ്റ്റൈലിഷ് രീതിയിൽ ക്രമീകരിച്ചു നൽകി.a

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
[masterslider id="10"]

Related posts