വനിതകൾക്കായുള്ള നഗരത്തിലെ ആദ്യ കാർപാർക്കിങ് ബേ ബ്രിഗേഡ് റോഡിൽ ആരംഭിച്ചു.

ബെംഗളൂരു∙ വനിതകൾക്കായുള്ള നഗരത്തിലെ ആദ്യ കാർപാർക്കിങ് ബേ ബ്രിഗേഡ് റോഡിൽ ആരംഭിച്ചു. ബ്രിഗേഡ് റോഡിൽ ഷോപ്പിങ്ങിനും മറ്റുമായി സ്വയം കാറോടിച്ച് എത്തുന്ന സ്ത്രീകൾക്കു സ്മാർട് കാർഡ് ഉപയോഗിച്ച് ഇവിടെ കാർ പാർക്ക് ചെയ്യാം. മണിക്കൂറിന് 30 രൂപയാണു നിരക്ക്.

ആദ്യഘട്ടത്തിൽ നാല് സ്ലോട്ടുകളാണ് അനുവദിച്ചിരിക്കുന്നതെങ്കിലും എംജി റോഡിലും ചർച്ച് സ്ട്രീറ്റിലും കൂടുതൽ ലേഡീസ് ഓൺലി പാർക്കിങ് ബേകൾ വരുമെന്ന് മേയർ സമ്പത്ത് രാജ് പറഞ്ഞു. ബിബിഎംപി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നഗരത്തിലെ 85 റോഡുകളിലാണ് സ്മാർട് പാർക്കിങ് പദ്ധതി ആരംഭിക്കുന്നത്.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

പാർക്കിങ് കേന്ദ്രത്തിന്റെ 20 ശതമാനം സ്ഥലം വനിതകൾക്കായി നീക്കിവയ്ക്കും. റോഡുകളെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണു പാർക്കിങ് കേന്ദ്രങ്ങളൊരുക്കുന്നത്. ബ്രിഗേഡ് റോഡിലെ പാർക്കിങ് ബേയുടെ ഉദ്ഘാടനം എൻ.എ.ഹാരിസ് എംഎൽഎ നിർവഹിച്ചു.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
[masterslider id="10"]

Related posts