‘ബുള്ളി ബായ്’ കേസിൽ ബെംഗളൂരുവിലെ എൻജിനീയറിങ് വിദ്യാർഥിയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്

CYBER ONLINE CRIME

ബെംഗളൂരു: രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ മുസ്ലീം സ്ത്രീകളെ ഓൺലൈൻ ലേലത്തിൽ വച്ച ബുള്ളി ബായ് കേസിൽ കസ്റ്റഡിയിലെടുത്ത 21 കാരനായ ബെംഗളൂരു വിദ്യാർത്ഥിയെ മുംബൈ പോലീസ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ പഠിക്കുന്ന രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ വിശാൽ എന്ന വിദ്യാർത്ഥിയെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത് മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

ഇന്നലെ മുംബൈയിൽ എത്തിച്ച ഇയാളെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതിയെയും സൈബർ സെൽ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ യുവാവ് കേസിൽ കൂട്ടുപ്രതിയാണെന്നും യുവതിയുമായി ബന്ധപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു.

  അടുത്ത 3 ദിവസത്തേക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്

ജനുവരി 1 ന് നൂറുകണക്കിന് മുസ്ലീം സ്ത്രീകളെ ‘ബുള്ളി ബായ്’ ആപ്പിൽ ‘ലേലത്തിന്’ ലിസ്റ്റ് ചെയ്തതായി കണ്ടെത്തിയതോടെയാണ് വിഷയം വെളിച്ചത്ത് വന്നത്. GitHub പ്ലാറ്റ്‌ഫോം ഹോസ്റ്റുചെയ്ത ആപ്പിൽ അവരുടെ ഫോട്ടോഗ്രാഫുകൾ ഉപയോഗിച്ചിരുന്നു, അവരിൽ പലരും ഡോക്ടർമാരുമാണ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 354-ഡി (സ്ത്രീകളെ വേട്ടയാടൽ), 500 (മാനനഷ്ടത്തിനുള്ള ശിക്ഷ), ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ മറ്റ് വകുപ്പുകൾ എന്നിവ പ്രകാരം ജനുവരി 1 ന് ആപ്പ് ഡെവലപ്പർമാർക്കെതിരെ മുംബൈ പോലീസ് കേസേടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യപിച്ചയാൾക്ക് ടെസ്റ്റ് ഡ്രൈവിനായി കാർ നൽകി; ബെംഗളൂരുവിൽ വാഹനാപകട പരമ്പര, ഒരാളുടെ കാലും ഒടിഞ്ഞു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വര്‍ണവില കൂടി
[masterslider id="10"]

Related posts

Click Here to Follow Us