തൊഴിലുടമയുടെ കുളിമുറിയിൽ വീട്ടുജോലിക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു: ശനിയാഴ്ച രാവിലെയാണ് ബെല്ലന്തൂരിലെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ വീട്ടിലെ  ജോലിക്കാരിയായ 18 വയസ്സുകാരിയെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

ജക്കസാന്ദ്ര സ്വദേശിനിയായ കവിത ഏതാനും മാസങ്ങളായി വിവേക് ​​കൃഷ്ണന്റെ വീട്ടിൽ വീട്ടുവേലക്കാരിയായി ജോലി ചെയ്തു വരികയായിരുന്നു. വീടിന്റെ അറ്റകുറ്റപ്പണികൾ കൂടാതെ കൃഷ്ണന്റെ കുട്ടിയുടെ സംരക്ഷണവും കവിത ഏറ്റെടുത്തിരുന്നു.

  ആവേശം വാനോളം; ബെം​ഗളൂരുവിൽ ആർസിബി - സിഎസ്‌കെ പോരാട്ടം നാളെ: ആരാധകർക്കായി പോലീസ് കമ്മീഷണറുടെ കർശന നിർദ്ദേശങ്ങൾ

മരണവിവരം കൃഷ്ണൻ തന്നെയാണ് പോലീസിനെ അറിയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വെന്റിലേഷൻ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. രാവിലെ ചില വീട്ടുജോലികൾ ചെയ്ത ശേഷം കവിത കുളിക്കാനായി കുളിമുറിയിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്

ഡോക്ടറുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും, പെൺകുട്ടിക്ക് അവളുടെ ജോലിസ്ഥലത്ത് ശാരീരികമായോ മാനസികമായോ ഉപദ്രവം നേരിടേണ്ടി വന്നട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എല്ലാ പുരുഷന്മാരും ഒരുപോലെയല്ല; അപരിചിതമായ ബെം​ഗളൂരു ന​ഗരത്തിൽ തുണയായി ബസ് കണ്ടക്ടറും റാപ്പിഡോ ഡ്രൈവറും; നന്ദി പറഞ്ഞ് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരീക്ഷ കഴിഞ്ഞോ? പുസ്തകങ്ങൾ വലിച്ചെറിയാതെ മറ്റൊരാൾക്ക് നൽകാം; ബെംഗളൂരുവിൽ വിദ്യാർഥികൾക്കായി പുസ്തക കൈമാറ്റത്തിന് പുതിയ തുടക്കം
[masterslider id="10"]

Related posts

Click Here to Follow Us