കേരള സമാജം ഐഎഎസ് അക്കാദമിയിൽ സിവിൽ സർവീസ് പരീക്ഷ പരിശീലനം 28 മുതൽ ആരംഭിക്കും;

ബെംഗളൂരു ∙ കേരള സമാജം ഐഎഎസ് അക്കാദമിയിൽ 2018ലെ സിവിൽ സർവീസ് പരീക്ഷ പരിശീലനം 28ന് ആരംഭിക്കും. ശനി, ഞായർ ദിവസങ്ങളിലാണ് പരിശീലനം നൽകുന്നത്. അക്കാദമി മുഖ്യഉപദേഷ്ടാവും കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ജോയിന്റ് കമ്മിഷണറുമായ പി.ഗോപകുമാറാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഹൈദരാബാദ് വാണിജ്യ നികുതി റിട്ട.

അഡീഷനൽ കമ്മിഷണർ വൈ.സത്യനാരായണ, വിശാഖപട്ടണം സിഐസി ഐഎഎസ് സ്റ്റഡി പരിശീലകൻ ശോഭൻ ജോർജ് ഏബ്രഹാം, സാമ്പത്തിക വിദഗ്ധൻ ഡോ. അബ്ദുൾ ഖാദർ, റിട്ട. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വസിഷ്ഠ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്കു നേതൃത്വം നൽകും. 2011ൽ ആരംഭിച്ച അക്കാദമിയിൽനിന്ന് 69 പേർ വിവിധ സർവീസുകളിലേക്ക് യോഗ്യത നേടിയിരുന്നു. ഇന്ദിരനഗർ കൈരളി നികേതൻ ക്യാംപസിലാണു പരിശീലന ക്ലാസുകളെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ അറിയിച്ചു. ഫോൺ: 9620389067. ഇമെയിൽ: keralasamajamiasacademy@gmail.com

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
[masterslider id="10"]

Related posts