മുസ്ലീം യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്ത ഇൻസ്‌പെക്ടർക്ക് സസ്പെൻഷൻ

ബെംഗളൂരു : 23 കാരനായ മുസ്ലീം യുവാവിനെ പോലീസ് സ്റ്റേഷനിൽ വച്ച് മർദിക്കുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതിന് പോലീസ് സബ് ഇൻസ്‌പെക്ടറെ ബെംഗളൂരു സിറ്റി പോലീസ് സസ്‌പെൻഡ് ചെയ്തു.

സബ് ഇൻസ്‌പെക്ടർ ഹരീഷിനെ ആണ് സസ്‌പെൻഡ് ചെയ്തത്.ഹരീഷിനെ സസ്‌പെൻഡ് ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) സഞ്ജീവ് എം പാട്ടീൽ പറഞ്ഞു. ഇരയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

അയൽവാസിയുമായി നടന്ന വഴക്കിന്റെ പേരിലാണ് തൗസിഫ് പാഷയെ (23) വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. തൗസിഫിനെ മോചിപ്പിക്കാൻ പോലീസ് പണം ആവശ്യപ്പെട്ടതായി പിതാവ് വിളിപ്പെടുത്തി. എന്നാൽ പോലീസ് സ്‌റ്റേഷനിൽ നിന്ന് പുറത്തുവരുന്നതുവരെ തൗസിഫ് ക്രൂരമായ മർദനത്തിന് ഇരയായതായി ഞങ്ങൾ അറിഞ്ഞിരുന്നില്ല എന്നും തൗസിഫിനെ പോലീസുകാർ ക്രൂരമായി മർദിച്ചതായി പിതാവ് പറഞ്ഞു.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts