പൊതു ശൗചാലയങ്ങൾ നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

ബെംഗളൂരു : കർണാടകയിലെ ഗഡഗ് ബെറ്റഗേരി മുനിസിപ്പൽ കൗൺസിൽ ഓഫീസ് ചൊവ്വാഴ്ച രാവിലെ വിചിത്രമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു, ടൗണിലെ പൊതു ടോയ്‌ലറ്റുകൾ നന്നാക്കണമെന്ന്ആവശ്യപ്പെട്ട് ശ്രീരാമസേനയിലെ പതിനഞ്ചോളം അംഗങ്ങൾ മുനിസിപ്പൽ കൗൺസിൽ ഓഫീസിൽ മൂത്രമൊഴിച്ച് പ്രതിഷേധിച്ചു.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഓഫീസ് വളപ്പിൽ മൂത്രമൊഴിച്ച് സമരം നടത്തുമെന്ന് സമരക്കാർ ഒരാഴ്ചമുമ്പ് ജിബിഎംസിക്ക് നൽകിയ മെമ്മോറാണ്ടത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇവർ ഓഫീസിന്റെ വിവിധ ഭാഗങ്ങളിൽ മൂത്രമൊഴിച്ച്  പ്രതിഷേധം നടത്തിയത്.

  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി

പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഇവരെ തടയാനായില്ല. 8-10 ദിവസത്തിനുള്ളിൽ ശുചിമുറികൾനന്നാക്കിയില്ലെങ്കിൽ നഗരസഭാ ഓഫീസിലും ഡിസി ഓഫീസിലും ഇതേ സമരം ആവർത്തിക്കുമെന്ന് സംഘം ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിക്കസേര ഉറപ്പുള്ളത് തന്നെ: ഡി.കെ.ശിവകുമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ പാർക്കിംഗ് സമുച്ചയത്തിന്റെ മറവിൽ നടന്നത് വൻ കച്ചവടമോ? ആഡംബര കാറുകൾ നിരന്നതോടെ കരാറുകാരന് നോട്ടീസ്!
[masterslider id="10"]

Related posts