170 നക്ഷത്ര ആമകളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : കെ.ആർ. മാർക്കറ്റ് ബസ് സ്റ്റാൻഡിനു സമീപം രണ്ട് ബാഗുകളിലായി 170 ഇന്ത്യൻ നക്ഷത്ര ആമകളെ കണ്ടെത്തി.സ്വകാര്യ ബസുകൾ നടത്തുന്ന ട്രാവൽ ഏജൻസി ജീവനക്കാർ ഉപേക്ഷിച്ച നിലയിലെ ബാഗും അതിലെ ആമകളെയും കണ്ടെത്തുന്നത്.

നാഷണൽ ട്രാവൽസ് ബസിൽ ചെന്നൈയിലേക്ക് പോകുകയായിരുന്ന പാഴ്‌സലുകൾ തൂക്കിനോക്കുകയായിരുന്നവരാണ് ബാഗുകൾ ശ്രദ്ധിക്കാതെ കിടക്കുന്നത് കണ്ടത്.ഏറെ നേരമായും ഉടമസ്ഥൻ വരാത്തതിനെ തുടർന്ന് തുറന്നപ്പോൾ അതിൽ നിറയെ ചെറിയ ആമകളാണെന്ന് അവർ കണ്ടെത്തി. രണ്ടാമത്തെ ബാഗിലും വംശനാശഭീഷണി നേരിടുന്ന ജീവികൾ ഉണ്ടായിരുന്നു.

  ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ

ഉടനെ പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലതെത്തി ആമകളെ വനംവകുപ്പിന് കൈമാറുകയും പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us