നഗരത്തിൽ ഒരു ലാൽബാഗ് കൂടി;ഈസ്റ്റ് ലാൽബാഗ് പൊതുജനങ്ങൾക്കായ് ഉടൻ തുറന്നു കൊടുക്കാൻ സാധ്യത.

ബെംഗളൂരുനഗരത്തിൽ 70 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈസ്റ്റ് ലാൽബാഗ് എന്നറിയപ്പെടുന്ന ബൊട്ടാണിക്കൽ ഗാർഡൻ ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് സംസ്ഥാന സർക്കാർ സൂചന നൽകി.

മഹാദേവപുര നിയോജകമണ്ഡലത്തിലെ കണ്ണമംഗലയിൽ സ്ഥിതി ചെയ്യുന്ന ഗാർഡൻ ഉടൻ പൊതുജനങ്ങൾക്കായി തുറക്കാൻ തയ്യാറാണെന്ന് വനം മന്ത്രി അരവിന്ദ് ലിംബാവലി അറിയിച്ചു.

  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ

പരിസ്ഥിതി സംരക്ഷണത്തിനും ജൈവവൈവിദ്ധ്യം വർദ്ധിപ്പിക്കുന്നതിനും ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്ന് കൊണ്ടുവന്ന വംശനാശം സംഭവിച്ച 2,120 സസ്യജാലങ്ങൾ പാർക്കിലുണ്ടാകും. നടത്തം, ജോഗിംഗ്, വിശ്രമം എന്നിവക്കായി പാർക്കിനെ ഉപയോഗിക്കാൻ പൗരന്മാർക്ക് കഴിയും. നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായി, ” എന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ, ‘ബെംഗളൂരു മിഷൻ 2022’ ന്റെ ഭാഗമായി ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡന്റെ മാതൃകയിൽ നഗരത്തിന്റെ നാല് കോണുകളിൽ നാല് ബൊട്ടാണിക്കൽ പാർക്കുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം
[masterslider id="10"]

Related posts