10 മുതൽ 24 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ…

ബെംഗളൂരു: ഈ മാസം 10 മുതൽ 24 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

മെയ് 10ന് രാവിലെ 6 മുതൽ 24 ന് രാവിലെ 6 വരെയാണ് സമ്പൂർണ ലോക്ക് ഡൗൺ എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യാത്രകൾ അത്യാവശ്യങ്ങൾക്ക് മാത്രം.

കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, മെട്രോ, ടാക്സികൾ, ഓട്ടോ എന്നിവക്ക് സർവ്വീസ് നടത്താൻ അനുമതി ഇല്ല.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ടാക്സികൾ ഓട്ടോകൾ എന്നിവക്ക് ടിക്കറ്റ് കാണിച്ച് കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്കും ബസ് സറ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും യാത്ര ചെയ്യാം.

പലചരക്ക് കടകൾക്ക് രാവിലെ 6 മുതൽ 10 മണി വരെ പ്രവർത്തിക്കാം.

പാൽ ഉൽപ്പന്നങ്ങൾ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കും.

റോഡ് സൈഡ് വിൽപ്പനകൾ അനുവദിക്കില്ല, ഉന്തുവണ്ടിയിൽ പച്ചക്കറികൾ രാവിലെ 6 മുതൽ വൈകുന്നേരം 6.30 വരെ പ്രവർത്തിക്കാം.

ഹോട്ടലുകളിൽ പാർസൽ സർവ്വീസ് മാത്രം.

ബാറുകളും പബ്ബുകളും അടച്ചിടണം മദ്യം പാർസൽ ആയി ലഭ്യമാകും.രാവിലെ 6 മുതൽ 10 മണി വരെ മാത്രം.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

ബാങ്കിംഗ് മേഖല പ്രവർത്തിക്കും.

നിർമ്മാണ മേഖല നിർത്തിവക്കില്ല, അന്യസംസ്ഥാന തൊഴിലാളികളോട് മടങ്ങിപ്പോകരുത് എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
[masterslider id="10"]

Related posts