ഹൊസൂർ ദേശീയ പാതയിൽ ടോൾ നിരക്കിൽ 30% വർദ്ധന;ഇലക്ട്രോണിക് സിറ്റിയിൽ ബൈക്കുകൾ 20 രൂപ;നൈസ് റോഡിലും കൂടി.

ബെംഗളൂരു :നഗരത്തിൽ നിന്ന് സേലം വരെ പോകുന്ന ഹൊസൂർ ദേശീയ പാതയിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു. ഇലക്ട്രോണിക് സിറ്റി, അത്തിബെലെ ദേശീയ പാതയിലാണ് 5% മുതൽ 30% വരെ നിരക്ക് വർദ്ധിപ്പിച്ചത്.ഇന്നലെ ഉയർത്തിയ നിരക്കുകൾ 2018 ജൂൺ 30 വരെ പ്രാബല്യത്തിലുണ്ടാകും.

ഇലക്ട്രോണിക് സിറ്റി ടോൾ പ്ലാസയിൽ ബൈക്കുകൾക്ക് ഒരു ദിശയിലേക്ക് 15 രൂപയിൽ നിന്ന് 20 ആക്കി ഉയർത്തി, കാറുകൾക്ക് ഒരു ഭാഗത്തേക്ക് ഉള്ള 45 രൂപതന്നെ നിലനിർത്തി എന്നാൽ രണ്ടു ദിശയിലേക്കുള്ള ടോൾ 65 ൽ നിന്നും 70 ആക്കി ഉയർത്തി.

പുതുക്കിയ നിരക്കുകൾ ,സിംഗിൾ, റിട്ടേൺ, പ്രതിമാസ പാസുകൾ എന്ന ക്രമത്തിൽ;

  ഐഫോൺ നിർമ്മാണ യൂണിറ്റിൽ പ്രസവം; നവജാതശിശുവിനെ കൊലപ്പെടുത്തി ബാഗിലാക്കിയ നിലയിൽ 19കാരി പിടിയിൽ

ഇലക്ട്രോണിക് സിറ്റി ടോൾ പ്ലാസ:

ഇരുചക്രവാഹനങ്ങൾ : 20, 25, 545

കാർ,ജീപ്പ്, വാൻ: 47,70,1365

ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ ,മിനി ബസ് : 65 ,95 ,1915

ട്രക്ക് ,ബസ് : 130,190, 3825

ഹെവി വാഹനങ്ങൾ: 255,385,7650

അത്തിബെലെ ടോൾ പ്ലാസ:

ഇരുചക്രവാഹനങ്ങൾ : സൗജന്യം

കാർ, ജീപ്പ്, വാൻ :25,40,820

ലൈറ്റ് കൊമേഴ്സ് വാഹനങ്ങൾ, മിനി ബസ് :45, 70,1365

ട്രക്ക് ബസ് :90 ,135,2735

ഹെവി വാഹനങ്ങൾ: 190,285,5740.

നൈസ് റോഡിലെ ടോൾ നിരക്കും ഉയർത്തി. നന്ദി ഇൻഫ്രസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള നൈസ് റോഡിൽ 14% മുതൽ 25% വരെയാണ് നിരക്ക് വർദ്ധന.

  കർണാടകയിൽ തടങ്കലിലാക്കി ഇഞ്ചി കൃഷിയിടത്തിൽ അടിമവേല: രണ്ട് മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി

പുതിയ നിരക്കുകൾ ടൂ വീലർ, കാർ ,ബസ്, ട്രക്ക്, ഹെവി വാഹനങ്ങൾ എന്നീ ക്രമത്തിൽ :

ഹൊസൂർ റോഡ് – ബന്നാർഘട്ട റോഡ് റീച്ച് : 15 ,40, 105, 70.

ബന്നാർ ഘട്ട റോഡ്- കനക് പുര റോഡ് : 10 ,30,85 ,55

മൈസൂരു റോഡ്- മാഗഡി റോഡ് : 15 ,40 ,115, 75

മാഗഡി റോഡ്- തുമകുരു റോഡ് : 10 ,35 ,90 ,60

ലിങ്ക് റോഡ് :16 ,45 ,110 ,75

https://bengaluruvartha.in/archives/6067

https://bengaluruvartha.in/archives/6110

https://bengaluruvartha.in/archives/6138

https://bengaluruvartha.in/archives/6150

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ പിതാവിനെ പാർസൽ അയക്കാൻ ശ്രമിച്ച യുവതി കുടുങ്ങി; കാരണം ഞെട്ടിക്കുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us