നഗരത്തിൽ ജീവിക്കുന്നവരുടെ ഉറക്കം കെടുത്തിയ പുലി കെണിയിൽ !

ബെംഗളൂരു: ഏതാനും ദിവസങ്ങളായി ബന്നാർ ഘട്ട റോഡിലെ ചില പ്രദേശങ്ങളിലെ ജനങ്ങൾ പുലിപ്പേടിയിലാണ്.

ജനുവരി 24 ന് പ്രസ്റ്റീജ് സോംഗ് അപ്പാർട്ട്മെൻ്റിൽ ആണ് പുലി തൻ്റെ വരവറിയിച്ചത്.

പാർക്കിംഗ് സ്ഥലത്തേക്ക് നടന്ന് നീങ്ങി തിരിച്ച് നടന്നു പോകുകയായിരുന്നു, സി.സി.ടി.വി ദൃശ്യങ്ങൾ കണ്ട് താമസക്കാർ ഞെട്ടി.

ജനുവരി 29 ന് വീണ്ടും ആ പ്രദേശങ്ങളിൽ ഭീതി പടർത്തിക്കൊണ്ട് വീണ്ടും പ്രത്യക്ഷനായി, ബേഗൂർ, കൊപ്പ, ഹുളിമാവു തടാകം തുടങ്ങിയ സ്ഥലങ്ങളിൽ ജനങ്ങൾ പുലിപ്പേടിയിലായി.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

വനം വകുപ്പ് കാര്യമറിഞ്ഞ് പ്രവർത്തിച്ചു, വനത്തിൽ നിന്ന് വന്ന് നാട്ടുകാരെ ഭയപ്പെടുത്തുന്ന അതിഥിയെ പിടികൂടാൻ പല സ്ഥലങ്ങളിലും കെണികൾ വച്ചു.

ഇന്ന് രാവിലെ അത് തന്നെ സംഭവിച്ചു, പുലർച്ചെ മൂന്നരയോടെ പുലി കെണിയിൽ…

നേരം വെളുക്കും വരെ കാത്തിരുന്നതായി ഫോറസ്റ്റ് ഓഫീസർ ഹർഷ അറിയിച്ചു.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

ഈ പുലിയെ ഇനി തിരിച്ചു വരാൻ കഴിയാത്ത വനാന്തർഭാഗത്ത് എവിടെയെങ്കിലും വിട്ടു വരാനാണ് വനം വകുപ്പിൻ്റെ പദ്ധതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts