ബെംഗളൂരു: കോവിഡ് വൈറസിനെ പൂർണമായി നശിപ്പിക്കാൻ കഴിയുന്ന ഉപകരണം വികസിപ്പിച്ച് നഗരത്തിലെ ‘ഡി സ്കെലെൻ’ എന്ന ഗവേഷണസ്ഥാപനം; അംഗീകാരം നല്കി എഫ്.ഡി.എ.യും യൂറോപ്യൻ യൂണിയനും.
‘സ്‌കെലെൻ ഹൈപ്പർ ചാർജ് കൊറോണ കാനൺ’(ഷൈക്കോകേൻ) എന്ന പേരിൽ ഇറക്കിയ ഉപകരണത്തിന് കോവിഡ് രോഗികൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന അണുക്കളെ നിർവീര്യമാക്കുന്നതിലൂടെ രോഗവ്യാപനം തടയാൻകഴിയും.
ഉപകരണത്തിന് യു.എസ്സിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെയും(എഫ്.ഡി.എ.) യൂറോപ്യൻ യൂണിയന്റെയും അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. രാജ വിജയകുമാർ പറഞ്ഞു.
10,000 ഘന അടി സ്ഥലത്തെ വൈറസ് വിമുക്തമാക്കാൻ ഈ ഉപകരണത്തിന് കഴിയും. സ്കൂളുകൾ, ഓഫീസ് മുറികൾ, വിമാനത്താവളം, മാളുകൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ വായുവിലും പ്രതലത്തിലുള്ള കോവിഡ് വൈറസിനെ പൂർണമായി നശിപ്പിക്കാൻ കഴിയുന്ന ഉപകരണമാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.
2019-ൽ ഓഫീസ് ജീവനക്കാർക്ക് തുടർച്ചയായി പിടിപെടുന്ന പകർച്ചപ്പനിയും ചുമയും ഒഴിവാക്കാനാണ് ആദ്യമായി ഇത്തരമൊരു സംവിധാനം പരീക്ഷിച്ചതെന്നും ഇതിനുശേഷം ജീവനക്കാരിൽ പനിയുംചുമയും കുറഞ്ഞുവെന്നും, പിന്നീട് കോവിഡ് വ്യാപിച്ചപ്പോൾ ഇതിൽ ചില സാങ്കേതികമാറ്റങ്ങൾ വരുത്തി ‘ഷൈക്കോകാൻ’ വികസിപ്പിക്കുകയായിരുന്നെന്നും ഡോ. രാജ വിജയകുമാർ പറഞ്ഞു.
‘ഷൈക്കോകാൻ’ കോവിഡ് വൈറസിനുപുറത്തുള്ള സ്പൈക്ക് പ്രോട്ടീൻ ഇല്ലാതാക്കുകവഴിയാണ് വൈറസിനെ നശിപ്പിക്കുന്നത്. ഈ ഉപകരണത്തിന് ചെറിയ ഡ്രമ്മിന്റെ വലിപ്പംവരും. ഇതിൽനിന്നു പുറത്തുവിടുന്ന ഫോട്ടോൺ കണങ്ങളിൽനിന്നുള്ള ഹൈപ്പർ ചാർജ് ഇലക്‌ട്രോണുകളാണ് വൈറസിന്റെ പടരൽശേഷി ഇല്ലാതാക്കുന്നതത്രെ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.