കുഞ്ഞുങ്ങളുമായി ബെം​ഗളുരുവിൽ പാർക്കിൽ പോകുന്നവരാണോ നിങ്ങൾ; എങ്കിൽ നിർബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ബെം​ഗളുരു; നിലവിൽ ബെം​ഗളുരുവിൽ കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ മാർഗനിർദേശങ്ങൾ ബി.ബി.എം.പി. പുറത്തിറക്കി, ആളുകൾ കൂടുതൽ എത്തുന്ന സ്ഥലങ്ങളിലാണ് പുതിയ മാർ​ഗ നിർദേശങ്ങൾ പ്രാവർത്തികമാക്കുക.

കോർപ്പറേഷൻ പാർക്കുകളിൽ ഇനി മുതൽ എത്തുന്ന സന്ദർശകരെ ഒന്നിച്ച് പ്രവേശിപ്പിക്കരുതെന്നും ഓപ്പൺ ഫിറ്റ്‌നസ് സെന്ററുകളും കുട്ടികളുടെ കളിസ്ഥലവും തുറന്നു കൊടുക്കരുതെന്നും നിർദേശമുണ്ട്, കൂടാതെ പാർക്കുകളുടെ പ്രവേശന കവാടത്തിൽ തെർമൽ സ്ക്രീനിങ്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കി കഴിഞ്ഞു.

  ബദരീനാഥിലും കേദാർനാഥിലും ഇനി 'അവർക്ക്' പ്രവേശനമില്ല; വിപ്ലവകരമായ തീരുമാനവുമായി ക്ഷേത്ര കമ്മിറ്റി! നിയന്ത്രണങ്ങൾ അടുത്ത മാസം മുതൽ !

കോവിഡ് പശ്ചാത്തലത്തിൽ പാർക്കിലെത്തുന്നവർ 60 ശതമാനം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കൈയിൽ കരുതിയിരിക്കണമെന്നും 65 വയസ്സിന് മുകളിലുള്ളവരും അസുഖമുള്ളവരും പാർക്ക് സന്ദർശിക്കരുതെന്നും മുന്നറിയിപ്പ് നൽകി കഴിയ്ഞ്ഞു.

ബെം​ഗളുരുവിൽ ക്ലിനിക്കുകളിൽ പരമാവധി ടെലി കൺസൾട്ടേഷൻ ഏർപ്പെടുത്തണം, അത്യാവശ്യക്കാർക്ക് മാത്രമെ ക്ലിനിക്കിലെത്തിച്ച് ചികിത്സ നൽകാൻ പാടുള്ളൂ. രോഗികളെ പരിശോധിച്ചശേഷം മാത്രം ക്ലിനിക്കിലേക്ക് പ്രവേശിപ്പിക്കണമെന്നും മാർ​ഗ നിർദേശത്തിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിമാരായ രാജനും ചിഞ്ചുറാണിയും നേരിട്ടത് കടുത്ത മത്സരം; സിപിഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടത്തിൽ ടെക്കിക്ക് ദാരുണ അന്ത്യം
[masterslider id="10"]

Related posts

Click Here to Follow Us