അടിയന്തിര ആവശ്യങ്ങൾക്ക് കേരളത്തിലേക്ക് പോകേണ്ടവർക്ക് ഒരാഴ്ചത്തേക്ക് സന്ദർശന അനുമതി.

അടിയന്തര ആവശ്യങ്ങൾക്കായി കേരളത്തിലേക്ക് വരേണ്ടവർക്ക് ഒരാഴ്ചത്തേക്ക് സർക്കാർ സന്ദർശന അനുമതി നൽകി.

വിദ്യാഭ്യാസം ,ബിസിനസ് , ചികിത്സ ,കോടതിയാവശ്യങ്ങൾ എന്നിവക്കായി എത്തുന്നവർ കോവിഡ് ജാഗ്രതയിൽ രജിസ്റ്റർ ചെയ്ത് പാസ് വാങ്ങണം. സന്ദർശന കാലാവധി ഏഴ് ദിവസമായിരിക്കും.

പരീക്ഷ ,അഭിമുഖം എന്നിവക്കായി മൂന്ന് ദിവസം മുൻപ് എത്താം. അതിന് ശേഷം മൂന്ന് ദിവസം തങ്ങാം. ഏത് ആവശ്യത്തിനായാണോ എത്തിയത് അതുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ മാത്രമെ പോകാവൂ .60 വയസ്സിന് മുകളിലുള്ളവരെ സന്ദർശിക്കരുത്.

  പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

കേരളത്തിൽ നിന്ന് മടങ്ങിയ ശേഷം കോവിഡ് സ്ഥിരീകരിച്ചാൽ സന്ദർശിച്ച സ്ഥലത്തെ കലക്ടറെ വിവരം അറിയിക്കണമെന്നും പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുദ്ധപ്രതിസന്ധി: മരുന്നുകൾക്കും വിലയേറുന്നു; സാധാരണക്കാർക്ക് ഇരുട്ടടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us