ബെംഗളൂരുവില്‍ നിന്ന് മലയാളികളുമായുള്ള കലയുടെ രണ്ടാമത്തെ ബസും നിലമ്പൂരിലെത്തി

ബംഗളുരുവില്‍ക്കുടുങ്ങിയ മലയാളികള്‍ക്കായി ഏര്‍പ്പെടുത്തിയ ബസ് ഇന്നലെ നിലമ്പൂരിലെത്തി. കാലയുമായി ചേർന്ന് സൗജന്യ യാത്രയൊരുക്കിയത് പിവി അന്‍വര്‍ എംഎല്‍എയാണ്. ബംഗളുരിവില്‍നിന്ന് നിലമ്പൂരിലേക്കുള്ള കലയുടെ രണ്ടാമത്തെ ബസ്സാണിത്.

ലോക് ഡൗണില്‍ നാട്ടിലേക്ക് മടങ്ങാനാവാതെ ബംഗളുരുവില്‍ക്കുടുങ്ങിയവര്‍ക്കാണ് ബസ് ഏര്‍പ്പെടുത്തിയത്. കൂടുതല്‍ വിദ്യാര്‍ത്ഥികളാണ്.
ബംഗളുരു ബസവേശ്വര ബസ് സ്റ്റാന്റില്‍നിന്ന് രണ്ടാമത്തെ ബസ് ഇന്നലെ വൈകീട്ടാണ് നിലമ്പൂരിലെത്തിയത്.

  ചിന്നസ്വാമി സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 20,000 വർദ്ധിപ്പിക്കാൻ പദ്ധതി: ഡി.കെ. ശിവകുമാർ

ആരോഗ്യജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് യാത്ര. ബംഗളുരുവിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കല വെല്‍ഫെയര്‍ അസോസിയേഷനാണ് ബംഗളുരുവിലെ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിയത്.

തിരിച്ചെത്തിയവര്‍ ആരോഗ്യപരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് വീടുകളിലേക്ക് മടങ്ങിയത്. 14 ദിവസത്തെ റൂം കോറന്റൈനും തുടര്‍പരിശോധനകളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണവുമുണ്ടാവും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജനിച്ചുവളർന്ന മണ്ണാണ് ആറന്മുള; അബിൻ വർക്കിക്ക് എതിരെ വീണ ജോർജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us