ഇന്ന് കർണാടകയിൽ 267 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;4000 കടന്ന് ആകെ രോഗ ബാധിതരുടെ എണ്ണം;1500 കടന്ന് രോഗമുക്തി;2500ന് അടുത്ത് ആക്റ്റീവ് കേസുകൾ.

ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് പുതിയതായി 267 പേർക്കു കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.

ഇതിൽ 250 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിൽ എത്തിയവരാണ്.

ഇതു വരെയുള്ള ആകെ രോഗബാധിതരുടെ എണ്ണം 4063 ആയി.

ഇന്ന് 111 പേർ രോഗ മുക്തി നേടി, ആകെ ഇതുവരെ 1514 പേർ ആശുപത്രി വിട്ടു.

സംസ്ഥാനത്ത് ഇന്ന് ഒരാൾ മരിച്ചു, ദാവനഗെരെയിൽ 80 വയസുകാരിയാണ് മരിച്ചത് ,ആകെ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 53 ആയി.

  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!

2494 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്.

കലബുറഗി 105, ഉഡുപ്പി 62 ,ബെംഗളൂരു നഗര ജില്ല 20, മണ്ഡ്യ 13 ,യാദഗിരി 9, റായ്ച്ചൂരു 35 ,ഹാസന 1 ,ബെംഗളൂരു ഗ്രാമ ജില്ല 1, കോലാറ 2, ധാർവാഡ് 1, ബെളളാരി 1, ദാവനഗെരെ 3, വിജയപുര 6, ദക്ഷിണ കന്നഡ 2, മൈസൂരു 2, ബാഗൽ കോട്ടെ 2, ശിവമൊഗ്ഗ 2 എന്നിങ്ങനെയാണ് ഇന്നത്തെ ജില്ല തിരിച്ചുള്ള കോവിഡ് രോഗികളുടെ എണ്ണം.

  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts