ബെംഗളുരു : നമ്മ മെട്രോ പാതയുടെ നിർമാണത്തിനിടെ ഒരു മരണം കൂടി. പട്ടനഗെരെയിൽ എസ്കലേറ്ററിലെ അവസാന മിനിക്കു പണികൾ ചെയ്തു കൊണ്ടിരിക്കെ വീണ ആന്ധ്ര സ്വദേശി ശ്രീകാകുലം(56) ആണ് മരിച്ചത്.
കരാറുകാരനെതിരെ കെംഗേരി പൊലീസ് കേസെടുത്തു.
മെട്രോ നിർമാണവുമായി ബന്ധപ്പെട്ട് മാസങ്ങൾക്കിടെയുണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്.
കഴിഞ്ഞ മാസം കനകപുര മെയ്ൻ റോഡിലെ സൈറ്റിൽ 35 അടി ഉയരത്തിൽ നിന്നു വീണ ചിത്രദുർഗ സ്വദേശിയും നവംബറിൽ ഇലക്ട്രോണിക് സിറ്റിയിൽ
ഇരുമ്പുതൂണ് വീണ് മറ്റൊരു തൊഴിലാളിയും മരിച്ചിരുന്നു.