മന്ത്രിയായെങ്കിലും മണിയശാന്‍ ഫോമില്‍ തന്നെ;രാജഗോപാലിന് തലയ്ക്കു സുഖമില്ല;മോഹന്‍ ലാലിന്‍റെ കയ്യില്‍ മുഴുവന്‍ കള്ളപ്പണം.

തൊടുപുഴ : ബിജെപി നേതാവ് ഒ.രാജഗോപാലിന്റെ തലയ്ക്കു സുഖമില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പ്രായത്തിന്റെ പ്രശ്നമാണ് രാജഗോപാലിന്. കേരളീയ ജനതയ്ക്കു പറ്റിയ വിഡ്ഢിത്തമാണ് രാജഗോപാലിനെ വിജയിപ്പിച്ചതെന്നും മണി പറഞ്ഞു. ഇടുക്കി ഏലപ്പാറയിലെ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

‘‘മോദിയുടെ നോട്ട് അസാധുവാക്കലിനെ ആരെല്ലാമാണ് ന്യായീകരിക്കുന്നത്. മോഹൻലാലും ന്യായീകരിച്ചിരിക്കുകയാണ് എനിക്ക് ആരാധനയുള്ള ഒരു മനുഷ്യനാണ് അദ്ദേഹം. പക്ഷേ, അങ്ങേരീ വട്ടുകേസിനു കൂട്ടുനിന്നല്ലോയെന്നു വിചാരിച്ചിട്ട് എനിക്ക് വലിയ സങ്കടം വന്നു. പുള്ളിക്ക് കള്ളപ്പണമുണ്ട് ഇഷ്ടം പോലെ. രാജ്യത്തു മുഴുവനും തീയറ്ററുകളും വച്ച് നല്ല സുഖസൗകര്യം. എന്തു മണ്ണാങ്കട്ടയ്ക്കാണെങ്കിലും തൊടുപുഴയിൽ വരെ പണിതുവച്ചിരിക്കുകയാണ്. അയാൾക്കെന്നാണ് മുടക്ക്?. ഒ.രാജഗോപാലെന്നു പറഞ്ഞ മാന്യദ്ദേഹം, അയാൾക്ക് തലയ്ക്കു സുഖമില്ലെന്നാണ് എനിക്കു തോന്നുന്നത്. പ്രായം ചെന്നതിന്റെ കുഴപ്പമാണെന്നാണ് അയാളുടെ പറച്ചിലു കേട്ടപ്പോൾ എനിക്കു തോന്നിയത്’’– എന്നിങ്ങനെയായിരുന്നു മണിയുടെ പ്രസ്താവന.

  ബെംഗളൂരുവിൽ പ്രളയസമാനമായ മഴ;? ബനശങ്കരി മെട്രോ സ്റ്റേഷനുള്ളിൽ വെള്ളം കയറി, യാത്രക്കാർ വലഞ്ഞു
  ഇത് ലോട്ടറി; ബെംഗളൂരുവിലെ വസ്തു ഉടമകൾക്ക് വലിയ ആശ്വാസ വാർത്ത

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us